ചിതറയിലെ കൊലപാതകത്തിൽ ദുരൂഹതയേറുന്നു
1461434
Wednesday, October 16, 2024 5:24 AM IST
കൊല്ലം: ചിതറയില്‍ പോലീസുകാരനായ യുവാവിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അടൂര്‍ പോലിസ് ക്യാന്പിലെ ഹവില്‍ദാർ നിലമേല്‍ വളയിടം ചരുവിള പുത്തന്‍വീട്ടില്‍ ഇര്‍ഷാദാ(26)ണ് കൊല്ലപ്പെട്ടത്. കേസില്‍ ചിതറ കല്ലുവെട്ടാന്‍കുഴി വിശ്വാസ് നഗര്‍ യാസിന് മന്‍സിലില്‍ മുഹമ്മദ് സഹദിനെ(26) സംഭവ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ചോദ്യം ചെയ്യലില്‍ പ്രതി പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നാണ് വിവരം. മൊഴികൾ പലതും വിശ്വാസയോഗ്യവുമല്ല.
പ്രതിയുടെ ബന്ധുക്കളുടെ മൊഴികളിൽ വൈരുധ്യങ്ങൾ ഉണ്ട്. ദുരൂഹതകൾ നിറഞ്ഞ സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്.