ഒ​ന്ന​ര കോ​ടി​ ചെലവിട്ട് സ്കൂ​ൾ ഗ്രൗ​ണ്ട് വികസിപ്പിക്കും: മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ
Friday, October 18, 2024 5:36 AM IST
കൊ​ട്ടാ​ര​ക്ക​ര: ബോ​യ്സ് എ​ച്ച്എ​സ് സ്കൂ​ൾ വി​ക​സ​ന​ത്തി​ന് ഒ​ന്ന​ര കോ​ടി ചെ​ല​വി​ടു​മെ​ന്ന് മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. കൊ​ട്ടാ​ര​ക്ക​ര ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ആരംഭിച്ച ജി​ല്ലാ കാ​യി​കോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

വ​ലി​യ സ്റ്റേ​ഡി​യം എ​ന്ന​ത് കൊ​ട്ടാ​ര​ക്ക​ര​യി​ലെ പ്ര​ധാ​ന ആ​വ​ശ്യ​മാ​ണ്. അ​തി​നു​ള്ള സ്ഥ​ല​മി​ല്ലാ​യ്മ​യാ​ണ് മു​ഖ്യ​പ്ര​ശ്നം. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​മാ​യി ആ​ലോ​ചി​ച്ച് വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. സ്കൂ​ൾ കാ​യി​ക മ​ത്സ​രം ഇ​നി മു​ത​ൽ സ്കൂ​ൾ ഒ​ളി​മ്പി​ക്സ് എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്.

ആ​ദ്യ​ത്തെ സ്കൂ​ൾ ഒ​ളി​മ്പി​ക്സി​ന് മു​ന്നോ​ടി​യാ​യ കാ​യി​ക മ​ത്സ​ര​മാ​ണ് കൊ​ട്ടാ​ര​ക്ക​ര​യി​ൽ ന​ട​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ്കൂ​ൾ കാ​യി​ക, ക​ലാ മ​ത്സ​ര​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യ്ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ എ​ല്ലാ സ​ഹാ​യ​വും ചെ​യ്തു വ​രി​ക​യാ​ണ്. കാ​യി​ക മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​യ്ക്ക് കൂ​ടു​ത​ൽ സ്റ്റേ​ഡി​യ​ങ്ങ​ൾ ഉ​ണ്ടാ​ക​ണം. ജി​ല്ല​യി​ൽ കൊ​ല്ലം ക​ഴി​ഞ്ഞാ​ൽ ഒ​രു സ്റ്റേ​ഡി​യ മി​ല്ലാ​ത്ത സ്ഥി​തി​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ്കൂ​ൾ ക​ലോ​ത്സ​വ​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ​ങ്കാ​ളി​ത്ത​മു​ള്ള​ത് കേ​ര​ള​ത്തി​ലാ​ണെ​ന്നും മ​ന്ത്രി കു​ട്ടി ചേ​ർ​ത്തു.


കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ വ​ന​ജ രാ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള പോ​ലീ​സ് റി​ട്ട. ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ന്‍റ് കു​രി​കേ​ശ് മാ​ത്യു കാ​യി​ക പ്ര​തി​ഭ​ക​ൾ​ക്ക് സ​ന്ദേ​ശം ന​ൽ​കി. സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ. കെ. ​ഉ​ണ്ണി​കൃ​ഷ്ണ​മേ​നോ​ൻ, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. വി. ​സു​മ ലാ​ൽ, കൗ​ൺ​സി​ല​ർ തോ​മ​സ് മാ​ത്യൂ,

ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​സ്. ഷീ​ജ, കി​ഷോ​ർ കെ. ​കൊ​ച്ച​യ്യം, ബി. ​വേ​ണു​ഗോ​പാ​ൽ, ജി. ​ബാ​ല​ച​ന്ദ്ര​ൻ, വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ കെ.​ഐ. ലാ​ൽ, കൊ​ട്ടാ​ര​ക്ക​ര വി​എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ ആ​ർ. പ്ര​ദീ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.