ജനകീയ മത്സ്യകൃഷി പദ്ധതി: കുളത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
1461442
Wednesday, October 16, 2024 5:30 AM IST
കുണ്ടറ: ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ജനകീയ മത്സ്യകൃഷി പദ്ധതിയിൽ ഉൾപ്പെട്ട പൊതു കുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതി പ്രകാരം കിഴക്കേ കല്ലട പഞ്ചായത്തിലെ പഴയാർ വാർഡിൽ പൈങ്ങാവേലിൽ കുളത്തിൽ കാർപ്പ് ഇനത്തിൽപ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
കിഴക്കേ കല്ലട പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ലാലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു ലോറൻസ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റാണി സുരേഷ്, വാർഡ് മെമ്പർ ശ്രീരാഗ് മഠത്തിൽ, ഫിഷറീസ് കോ ഓർഡിനേറ്റർ രശ്മി എന്നിവർ പങ്കെടുത്തു.