ക്ഷേമനിധി ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു
1461448
Wednesday, October 16, 2024 5:30 AM IST
കൊല്ലം: ഓട്ടോ - ടാക്സി ആന്‍ഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ -സിഐടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു.
ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് കെ.സേതുമാധവൻ അധ്യക്ഷനായി. സിഐടിയു ജില്ലാ ട്രഷറർ എ.എം. ഇക്ബാൽ, ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി. മുകേഷ്, ബി.സി. പിള്ള, സുപ്രഭ, പത്മനാഭൻ, ജില്ലാ ഭാരവാഹികളായ എം.വി. പ്രസാദ്, അശോകൻ, ഓമനക്കുട്ടൻ നെടുവത്തൂർ, ധർമദാസ്, സെക്രട്ടറി ജി. ലാലു എന്നിവർ പ്രസംഗിച്ചു.
ചിന്നക്കടയിൽ നിന്നാരംഭിച്ച പ്രകടനത്തിന് ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി. പുഷ്പൻ, വി.എൽ. ബിജു, കൊച്ചുണ്ണി, നാസർ, മണികണ്ഠൻ, വിനോദ്, ഷിബു സാമൂവൽ, അജി മാവടി, സതീശൻ, നിയാസ്, ഗീതാഞ്ജലി എന്നിവർ നേതൃത്വം നൽകി.