ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: കൊല്ലവും എറണാകുളവും ജേതാക്കൾ
1461441
Wednesday, October 16, 2024 5:24 AM IST
കുണ്ടറ: കുണ്ടറയിൽ നടന്ന 56 ാമത് സംസ്ഥാന ജൂണിയർ ബോൾബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളിൽ കൊല്ലം തൃശൂരിനേയും പെൺകുട്ടികളിൽ എറണാകുളം മലപ്പുറത്തേയും പരാജയപ്പെടുത്തി ജേതാക്കളായി.
സമ്മാനദാന ചടങ്ങിൽ സംസ്ഥാന ബോൾബാഡ്മിന്റൺ വൈസ് പ്രസിഡന്റ് എസ്.ഗോപകുമാർ അധ്യക്ഷത വഹിച്ചു. ബോൾബാഡ്മിന്റൺ ചെയർമാൻ അഡ്വ. കെ. ബാബു ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ. കിഷോർ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
സംസ്ഥാന ഭാരവാഹികളായ റഷീദ്, വിമൽ ചന്ദ്രൻ, പ്രഭിത്ത്, സന്തോഷ് എമ്മട്ടി, ജില്ലാ ഭാരവാഹികളായ എസ്. അനിൽകുമാർ, എം. അനിൽകുമാർ, എംജിഡി സ്കൂൾ ഹെഡ്മാസ്റ്റർ ജേക്കബ് ജോർജ്, സംഘാടക സമിതി വൈസ് ചെയർമാൻ അജികുമാർ, മലർവാടി പ്രസിഡന്റ് രഞ്ജിത്ത്, രക്ഷാധികാരി ബീന ജി. നായർ എന്നിവർ പ്രസംഗിച്ചു.