വെൽഫയര്‍ ബോര്‍ഡിലേക്ക് കെഎംഎംഎല്‍ തുക കൈമാറി
1461428
Wednesday, October 16, 2024 5:15 AM IST
ചവറ: ഖനന മേഖലയിലെ ജനങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി മൈനിംഗ് ഏരിയ വെല്‍ഫയര്‍ ബോര്‍ഡിലേക്കും ജില്ലാ മിനറല്‍ ഫൗണ്ടേഷന് ഫണ്ടിലേക്കും കെഎംഎംഎല്‍ തുക കൈമാറി.
മൈനിംഗ് ഏരിയ വെല്‍ഫയര്‍ ബോര്‍ഡിലേക്കുള്ള വിഹിതമായി 18.75 ലക്ഷം മാനേജിംഗ് ഡയറക്ടര്‍ പി. പ്രദീപ്കുമാര്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറി.
ജില്ലാ മിനറല്‍ ഫൗണ്ടേഷന് ഫണ്ടിലേക്ക് ഈ സാമ്പത്തിക വര്‍ഷം 51.5 ലക്ഷം രൂപ കെഎംഎംഎല്‍ നല്‍കിയിരുന്നു. റോയല്‍റ്റി വിഹിതത്തിന് പുറമേയാണിത്. 2023 മുതല്‍ ഇതുവരെ 3.2 കോടി രൂപ കെഎംഎംഎല്‍ നല്കി.
മൈനിംഗ് ഏരിയ വെല്‍ഫയര്‍ ബോര്‍ഡിന്റേയും ജില്ലാ മിനറല്‍ ഫൗണ്ടേഷന് ഫണ്ടിന്റേയും രക്ഷാധികാരി ജില്ലാ കളക്ടറാണ്.
ഉദ്യോഗസ്ഥരായ എം.യു. വിജയകുമാര്‍, ടി. കാര്ത്തികേയന്, സി.പി. ഹരിലാല്‍, മുഹമ്മദ് ഷബീര്‍, യൂണിയന് നേതാക്കളായ ഗോപകുമാര്‍ -സിഐടിയു,സന്തോഷ്കുമാര്‍ - ഐഎന്‍ടിയുസി, സന്തോഷ് -യുടിയുസി, ജോയ് -എഐടിയുസി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.