കളഞ്ഞുകിട്ടിയ ഏഴ് പവൻ ഉടമയ്ക്ക് കൈമാറി
1461430
Wednesday, October 16, 2024 5:15 AM IST
ചവറ: കളഞ്ഞുകിട്ടിയ സ്വർണം ഉടമസ്ഥയെ കണ്ടെത്തി തിരിച്ച് നൽകി പൊതുപ്രവർത്തകൻ മാതൃകയായി. കോൺഗ്രസ് സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറി പന്മന ജി. വേലായുധൻകുട്ടിക്കാണ് ഏഴ് പവൻ സ്വർണം കളഞ്ഞ് കിട്ടിയത്.
കഴിഞ്ഞ തിങ്കളാഴ്ച സഹോദരിക്കൊപ്പം ബൈക്കിൽ വരുന്നതിനിടയിൽ പന്മന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് കിഴക്ക് വശത്തു നിന്നാണ് പേഴ്സ് കിട്ടിയത്. പേഴ്സ് കിട്ടിയ കാര്യം ഫെയ്സ് ബുക്ക് പേജിൽ ഇടുകയായിരുന്നു.
നിഷ ഫേയ്സ് ബുക്ക് പോസ്റ്റ് ശ്രദ്ധിക്കുകയും വേലായുധൻകുട്ടിയെ ഫോണിൽ വിളിക്കുകയും ചെയ്തു. വേലായുധൻ കുട്ടി സ്വർണം ചവറ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഉടമസ്ഥയായ നിഷക്ക് കൈമാറി.