കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Friday, October 18, 2024 5:36 AM IST
കു​ണ്ട​റ: ക​ണ്ണൂ​രി​ൽ എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​യാ​യ ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യ്ക്ക് എ​തി​രേ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്നും സം​ഭ​വ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കു​ണ്ട​റ കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി.

കു​ണ്ട​റ ആ​ശു​പ​ത്രി മു​ക്കി​ൽ നി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​നം മു​ക്ക​ട​യി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന യോ​ഗം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് രാ​ജു.​ഡി. പ​ണി​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ കു​രീ​പ്പ​ള്ളി സ​ലിം, കെ. ​ബാ​ബു​രാ​ജ​ൻ, പേ​ര​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് പ​ട​പ്പ​ക്ക​ര, പെ​രി​നാ​ട് മു​ര​ളി, കു​ണ്ട​റ സു​ബ്ര​ഹ്മ​ണ്യ​ൻ, സി​ന്ധു ഗോ​പ​ൻ, വി​നോ​ദ് കു​മാ​ർ, സു​നി​ൽ ജോ​സ്, പി ​ജോ​ൺ കു​മാ​ർ, എം.​ജ​യ​ശ​ങ്ക​ർ, വി​നോ​ദ് ജി.​പി​ള്ള, എം.​കെ പ്ര​സ​ന്ന​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കൊ​ട്ടി​യം: തൃ​ക്കോ​വി​ൽ​വ​ട്ടം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണ​ന​ല്ലൂ​രി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ കു​ള​പ്പാ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ണ്ണൂ​ർ എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​ക്കാ​രി​യാ​യ ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ രാ​ജി​വ​യ്ക്കു​ക അ​വ​ർ​ക്കെ​തി​രേ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്.

അ​ധി​കാ​ര​ത്തി​ന്‍റെ അ​ഹ​ന്ത​യി​ൽ അ​ഹ​ങ്കാ​രം ത​ല​യ്ക്കു പി​ടി​ച്ച സി​പി​എം നേ​താ​ക്ക​ളെ സം​ര​ക്ഷി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ഉ​ള്ള​തി​നാ​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ പി.​പി ദി​വ്യ ഉ​ൾ​പ്പ​ടെ​യു​ള്ള സി​പി​എം നേ​താ​ക്ക​ൾ പെ​രു​മാ​റു​ന്ന​തെ​ന്നും, ന​വീ​ൻ ബാ​ബു​വി​ന്‍റെ ആ​ത്മ​ഹ​ത്യ​യി​ൽ കൊ​ല​ക്കു​റ്റം ചു​മ​ത്തി പി.​പി. ദി​വ്യ​യെ പ്ര​തി​യാ​ക്കി കേ​സെ​ടു​ക്ക​ണ​മെ​ന്നും ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ കു​ള​പ്പാ​ടം ആ​വ​ശ്യ​പ്പെ​ട്ടു.

ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ.​എ​ൽ. നി​സാ​മു​ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു. ​വ​ഹീ​ദ, കെ. ​ബി. ഷ​ഹാ​ൽ, എ. ​നാ​സി​മു​ദീ​ൻ ല​ബ, സു​ധീ​ർ ചേ​രി കോ​ണം, മു​ഖ​ത്ത​ല ഗോ​പി​നാ​ഥ​ൻ, തോ​മ​സ് കു​ട്ടി, സു​ദേ​വ​ൻ പേ​രൂ​ർ, ഇ​ബ്രാ​ഹിം​കു​ട്ടി കു​റ്റി​ച്ചി​റ, വി​ജ​യ​കു​മാ​രി മു​ഖ​ത്ത​ല ഷാ​ന​വാ​സ്, ഷ​മീ​ർ​ഖാ​ൻ, മേ​ക്കോ​ൺ, കു​മാ​ർ മാ​മൂ​ട്, കൃ​ഷ്ണ​കു​മാ​രി, ബി​ജി മു​ഖ​ത്ത​ല, സൗ​മ്യ പു​ലി​യി​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


കൊ​ട്ടാ​ര​ക്ക​ര: എ​ഡി​എ​മ്മി​ന്‍റെ ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​ക്കാ​രി​യാ​യ ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി ദി​വ്യ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കൊ​ട്ടാ​ര​ക്ക​ര ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ പ്ര​ക​ട​നം ന​ട​ത്തി. പി.​പി ദി​വ്യ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ടി​ബി ജം​ഗ്ഷ​നി​ൽ നി​ന്ന് പു​ല​മ​ൺ ജം​ഗ്ഷ​നി​ലേ​യ്ക്കാ​യി​രു​ന്നു പ്ര​ക​ട​നം.
പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​ജി.​അ​ല​ക്സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ്രി​ജേ​ഷ് ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. ദി​വ്യ​യെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​രാ​ത്ത പ​ക്ഷം സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്നും പെ​ട്രോ​ൾ പ​മ്പ് ഇ​ട​പാ​ടി​ൽ ദി​വ്യ​യു​ടെ ബി​നാ​മി പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ബ്രി​ജേ​ഷ് എ​ബ്ര​ഹാം ആ​വ​ശ്യ​പ്പെ​ട്ടു.

ച​വ​റ: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ ആ​ത്മ​ഹ​ത്യ​ക്ക് ഉ​ത്ത​ര​വാ​ദി​യെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ച​വ​റ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​വ​റ​യി​ൽ നി​ന്ന് ശ​ങ്ക​ര​മം​ഗ​ല​ത്തേ​ക്ക് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

യോ​ഗം ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​രു​ൺ രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മേ​ച്ചേ​ഴു​ത്ത് ഗി​രീ​ഷ് അ​ധ്യ​ക്ഷ​നാ​യി. ച​വ​റ ഗോ​പ​കു​മാ​ർ, സു​രേ​ഷ് കു​മാ​ർ, ചി​ത്രാ​ല​യം രാ​മ​ച​ന്ദ്ര​ൻ, എം.​സു​ശീ​ല, പ്ര​ഭ അ​നി​ൽ, പി.​ആ​ർ. ജ​യ​പ്ര​കാ​ശ്, കി​ഷോ​ർ അ​മ്പി​ലാ​ക്ക​ര, പു​ഷ്പ​രാ​ജ​ൻ, കി​ട​ങ്ങി​ൽ സ​ന്തോ​ഷ്, ബാ​ബു ജി ​പ​ട്ട​ത്താ​നം, കെ.​അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.