കൗ​മാ​ര കാ​യി​ക​മേ​ള​യ്ക്ക് ഇ​ന്ന് കൊ​ട്ടാ​ര​ക്ക​ര​യി​ൽ തു​ട​ക്ക​മാ​കും
Thursday, October 17, 2024 5:42 AM IST
കൊ​ട്ടാ​ര​ക്ക​ര: റ​വ​ന്യൂ ജി​ല്ലാ കാ​യി​ക​മേ​ള ഇ​ന്നു മു​ത​ൽ കൊ​ട്ടാ​ര​ക്ക​ര​യി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

കൊ​ട്ടാ​ര​ക്ക​ര ഗ​വ. വി​എ​ച്ച്എ​സ്എ​സ് സ്കൂ​ൾ ഗ്രൗ​ണ്ട്, തൃ​ക്ക​ണ്ണാ​മം​ഗ​ൽ എ​സ്കെ വി​വി​എ​ച്ച്എ​സ്എ​സ് സ്കൂ​ൾ ഗ്രൗ​ണ്ട് എ​ന്നീ വേ​ദി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. 17,18,19 തീ​യ​തി​ക​ളി​ൽ അ​ത് ല​റ്റി​ക് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ക്കു​ക.

ഈ ​വ​ർ​ഷ​ത്തെ കാ​യി​ക​മേ​ള​യി​ൽ 96 ഇ​ന​ങ്ങ​ളി​ലാ​യി സ​ബ് ജൂ​ണി​യ​ർ, ജൂ​ണി​യ​ർ സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ 2300 വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും.

ത്രോ ​ആ​ൻ​ഡ് ജം​ബ് ഇ​ന​ത്തി​ലെ മ​ത്സ​ര​ങ്ങ​ൾ എ​സ്കെ​വി​വി​എ​ച്ച്എ​സ്എ​സ് തൃ​ക്ക​ണ്ണ​മം​ഗ​ൽ സ്കൂ​ൾ ഗ്രൗ​ണ്ടി​ലും ബാ​ക്കി മ​ത്സ​ര​ങ്ങ​ൾ ഗ​വ. വി​എ​ച്ച്എ​സ്എ​സ് കൊ​ട്ടാ​ര​ക്ക​ര സ്കൂ​ൾ ഗ്രൗ​ണ്ടി​ലും ന​ട​ക്കും.

12 ഉ​പ ജി​ല്ല​ക​ളി​ലെ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ജി​ല്ലാ ത​ല മേ​ള​യി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്. മേ​ള​യു​ടെ ന​ട​ത്തി​പ്പി​നാ​യി 10 സ​ബ് ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.


മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ താ​മ​സ സൗ​ക​ര്യം ഗ​വ. വി​എ​ച്ച്എ​സ്എ​സ് കൊ​ട്ടാ​ര​ക്ക​ര, ഗ​വ. ടൗ​ൺ യു​പി​എ​സ് കൊ​ട്ട​ര​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​രു​ക്കും. ഉ​ച്ച​ഭ​ക്ഷ​ണം ഗ​വ. ഗേ​ൾ​സ് എ​ച്ച്എ​സി​ലാ​ണ് ക്ര​മീ​രി​ച്ചി​രി​ക്കു​ന്ന​ത്.

മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എ​സ്.​ആ​ർ. ര​മേ​ശി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് സ്വാ​ഗ​ത സം​ഘ രൂ​പീ​ക​ര​ണം ന​ട​ന്ന​ത്. വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രും കാ​ൺ​സി​ല​ർ​മാ​രും പ​ങ്കെ​ടു​ത്തു. റ​വ​ന്യൂ ജി​ല്ലാ കാ​യി​ക​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ നി​ർ​വ​ഹി​ക്കും.

മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എ​സ്.​ആ​ർ. ര​മേ​ശ് ആ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​മാ​പ​ന സ​മ്മേ​ള​നം 19 ന് ​വൈ​കു​ന്നേ​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ.​പി.​കെ. ഗോ​പ​ൻ നി​ർ​വ​ഹി​ക്കും. അ​ഡ്വ.​പി. കെ. ​ജോ​ൺ​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.