ആ​ഗോ​ള കൈ​ക​ഴു​ക​ല്‍ ദി​നാ​ച​ര​ണം ന​ട​ത്തി
Wednesday, October 16, 2024 5:30 AM IST
കൊ​ല്ലം: സോ​പ്പ് ഉ​പ​യോ​ഗി​ച്ച് സ്ഥി​ര​മാ​യി ഇ​ട​യ്ക്കി​ടെ കൈ​ക​ഴു​കു​ന്ന ശീ​ലം വ​ള​ര്‍​ത്തി​യെ​ടു​ക്കു​ന്ന​തി​ന്‍റെ ഗു​ണ​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​നാ​യി ആ​ഗോ​ള കൈ ​ക​ഴു​ക​ല്‍ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു.

വെ​ട്ടി​ക്ക​വ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ര​ഞ്ജി​ത് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ല​ച്ചി​റ അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സ​ര്‍​വൈ​ല​ന്‍​സ് ഓ​ഫീ​സ​ര്‍ ഡോ. ​ശ​ര​ത് രാ​ജ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


ത​ദ്ദേ​ശ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു. വെ​ട്ടി​ക്ക​വ​ല ക്ഷേ​ത്രം ജം​ഗ്ഷ​നി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച ബോ​ധ​വ​ത്ക​ര​ണ റാ​ലി​യോ​ടെ​യാ​ണ് തു​ട​ക്കം കു​റി​ച്ച​ത്. ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റി​ല്‍ ഡോ. ​ചി​ന്ത ക്ലാ​സ് ന​യി​ച്ചു.