യൂ​റോ​ളി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ സ​മ്മേ​ള​നം കൊ​ല്ല​ത്ത്
Thursday, October 17, 2024 5:42 AM IST
കൊ​ല്ലം: കേ​ര​ള യൂ​റോ​ള​ജി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം 19, 20 തീ​യ​തി​ക​ളി​ൽ കൊ​ല്ലം തേ​വ​ള്ളി ഹോ​ട്ട​ൽ ലീ​ലാ റാ​വീ​സി​ൽ ന​ട​ക്കും.

കേ​ര​ള​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മു​ള്ള 200-ൽ ​അ​ധി​കം യു​റോ​ള​ജി​സ്റ്റു​ക​ൾ പ​ങ്കെ​ടു​ക്കും. 19-ന് ​രാ​വി​ലെ 10.30 ന് ​സ​മ്മേ​ള​നം അ​ഖി​ലേ​ന്ത്യാ യൂ​റോ​ള​ജി​ക്ക​ൽ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഡോ. ​ടി.​പി. രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

റോ​ബോ​ട്ടി​ക് സ​ർ​ജ​റി, ലേ​സ​ർ പ്രോ​സ്റ്റേ​റ്റ് സ​ർ​ജ​റി, ക​ല്ലു​നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള നൂ​ത​ന ശ​സ്ത്ര​ക്രി​യ​ക​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച് ഡോ​ക്ട​ർ​മാ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.


സ​ർ​ക്കാ​ർ -സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള യൂ​റോ​ള​ജി വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ബ​ന്ധാ​വ​ത​ര​ണ​വും ന​ട​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി ഡോ. ​എം.​എം. അ​ജീ​ഷ് അ​റി​യി​ച്ചു.