കാ​യി​കോ​ത്സ​വ​ത്തി​ന് തി​ര​ശീ​ല ഉ​യ​ർ​ന്നു
Friday, October 18, 2024 5:36 AM IST
രാജീവ് ഡി. പരിമണം

കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര ബോ​യ്സ് എ​ച്ച്എ​സ്എ​സി​ൽ കാ​യി​കോ​ത്സ​വ​ത്തി​ന് തി​ര​ശീ​ല ഉ​യ​ർ​ന്നു. ശ​ക്ത​മാ​യ ചൂ​ടി​ൽ മ​ത്സ​രാ​ർ​ഥി​ക​ളി​ൽ ചി​ല​ർ കു​ഴ​ഞ്ഞു​വീ​ണു. അ​ഞ്ച​ൽ വെ​സ്റ്റ് സ്കൂ​ളി​ലെ
ന​ന്ദ​ന മൂ​വാ​യി​രം മീ​റ്റ​ർ ഓ​ടി ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. പു​ത്തൂ​ർ ഗ​വ. എ​ച്ച്എ​സ്എ​സി​ലെ അ​രു​ണി​മ​യാ​ണ് 3000 മീ​റ്റ​റി​ൽ ന​ട​ത്ത മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. മ​ത്സ​ര​ങ്ങ​ൾ​ക്ക് വാ​ശി​യേ​റ്റാ​ൻ പ്രോ​ത്സാ​ഹ​ന​വു​മാ​യി കാ​യി​ക പ്രേ​മി​ക​ളു​മു​ണ്ടാ​യി​രു​ന്നു.

സ്കൂ​ളു​ക​ളി​ൽ മെ​ച്ച​പ്പെ​ട്ട കാ​യി​ക​പ​രി​ശീ​ല​നം ല​ഭി​ച്ച​തി​ന്‍റെ പ്ര​ക​ട​നം പൊ​തു​വേ കാ​ണാ​മാ​യി​രു​ന്നു. കാ​യി​ക താ​ര​ങ്ങ​ളാ​യ മാ​താ​പി​താ​ക്ക​ളു​ടെ പ​രി​ശീ​ല​നം ല​ഭി​ച്ച മ​ത്സ​രാ​ർ​ഥി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. കൊ​ല്ലം ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്കൂ​ളി​ലെ അ​ഭി​ഷ ദ​ത്തി​ന് മാ​താ​പി​താ​ക്ക​ളാ​യ അ​ജി​ത്തി​ന്‍റേ​യും അ​നു​ഷ​യു​ടെ പ്രോ​ത്സാ​ഹ​നം ല​ഭി​ച്ചി​രു​ന്നു. ജൂ​ണി​യ​ർ ഗേ​ൾ​സ് വി​ഭാ​ഗം ഷോ​ട്ട്പു​ട്ട് മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​വും ഹൈ ​ജം​ബി​ൽ ര​ണ്ടാം സ്ഥാ​ന​വും നേ​ടി.


മ​ത്സ​ര ഗ്രൗ​ണ്ട് ഇ​ന്നും പൊ​രി​ഞ്ഞ പോ​രാ​ട്ട​ത്തി​ന് സാ​ക്ഷി​യാ​കും. 1500 മീ​റ്റ​ർ സീ​നി​യ​ർ ബോ​യ്സ്, ഗേ​ൾ​സ് ഓ​ട്ട​മ​ത്സ​ര​ങ്ങ​ൾ, ജൂ​ണി​യ​ർ ബോ​യ്സ് ലോം​ഗ് ജം​പ്, 200 മീ​റ്റ​ർ സ​ബ് ജൂ​ണി​യ​ർ ഓ​ട്ടം, ഹൈ​ജം​പ് സീ​നി​യ​ർ ബോ​യ്സ്, ഫൈ​ന​ൽ ലോം​ഗ് ജം​പ് ജൂ​ണി​യ​ർ ബോ​യ്സ്, ഷോ​ട്ട്പു​ട്ട് സ​ബ് ജൂ​ണി​യ​ർ വി​ഭാ​ഗം മ​ത്സ​ര​ങ്ങ​ളാ​ണ് ഇ​ന്ന് ന​ട​ക്കു​ന്ന​ത്.