അ​ടി​സ്ഥാ​ന ക​ലാ​കാ​ര​ന്മാ​ർ അ​വ​ഗ​ണനയിൽ: സൂ​ര​ജ് ര​വി
Friday, July 26, 2024 6:23 AM IST
കൊ​ല്ലം: അ​ടി​സ്ഥാ​ന ക​ലാ​കാ​ര​ന്മാ​രെ സ​ർ​ക്കാ​ർ അ​വ​ഗ​ണി​ക്കു​ന്ന​താ​യി കെ​പി​സി​സി സെ​ക്ര​ട്ട​റി സൂ​ര​ജ് ര​വി. ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ആ​ർ​ട്ടി​സ്റ്റ് യൂ​ണി​യ​ൻ കോ​ൺ​ഗ്ര​സ് കൊ​ല്ലം ജി​ല്ലാ പ്ര​വ​ർ​ത്ത​ക യോ​ഗം ഡി​സി​സി ഓ​ഫീ​സി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
അ​റു​പ​ത് ക​ല​ക​ളും അ​തി​ന്‍റെ ഉ​പ​ക​ല​ക​ളും സാ​ഹി​ത്യ​വും ഉ​ൾ​പ്പെ​ടു​ന്ന വിഭാഗമാണിത്.

ക​ലാ​കാ​ര​ന്മാ​ർ​ക്ക് പെ​ൻ​ഷ​ൻ, ചി​കി​ത്സാ സ​ഹാ​യം, മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്നി​വ നാ​മ മാ​ത്ര​മാ​യാ​ണ് ന​ൽ​കു​ന്ന​ത്. അ​വ​ർ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട ആ​നു​കൂ​ല്യ​ങ്ങ​ൾ കാ​ലോ​ചി​ത​മാ​യി ന​ൽ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.


യോ​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ആ​ർ​ട്ടി​സ്റ്റ് യൂ​ണി​യ​ൻ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി​നീ​ഷ് ശ​ങ്ക​ർ മ​ല​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​ട​ക്കേ​വി​ള ശ​ശി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഒ.​ബി. രാ​ജേ​ഷ്, ആ​ന​ക്കോ​ട്ടൂ​ർ ഷാ​ജി, പോ​ള​യി​ൽ ര​വി, മാ​ത്യൂ​സ് മ​ഞ്ഞ​പ്പാ​റ ശി​ഹാ​ബു​ദീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.