സെന്‍റ് മി​ൽ​ഡ്ര​ഡ് ​സ്കൂ​ൾ ദിനാഘോഷം
Friday, July 26, 2024 6:23 AM IST
ക​ട​യ്ക്ക​ൽ: തൃ​ക്ക​ണ്ണാ​പു​രം സെ​ന്‍റ് മി​ൽ​ഡ്ര​ഡ് യു​പി​എ​സി​ൽ സെ​ന്‍റ് മി​ൽ​ഡ്ര​ഡ് ഡേ ​സ്കൂ​ൾ ഡേ ​ആ​യി ആ​ഘോ​ഷി​ച്ചു.

സ​മ്മേ​ള​നം ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ. ​ആ​ന്‍റ​ണി മേ​രി ക്ലാ​ര​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ലി​തി​ൻ വെ​ന്നി​യോ​ട്, സോ​ണി ലോ​റ​ൻ​സ്, സു​മി​ത് സാ​മു​വ​ൽ, അ​രു​ൺ പി. ​വ​ർ​ഗീ​സ്, മ​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​ദ്യാ​ല​യ​ത്തി​ന്‍റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് മു​ൻ അ​റ​ബി​ക് അ​ധ്യാ​പി​ക ജി​ജി ജോ​സ​ഫ് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി. മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ലി​തി​ൻ വെ​ന്നി​യോ​ട് ഏ​റ്റു​വാ​ങ്ങി.


പ​ഠ​നോ​പ​ക​ര​ങ്ങ​ൾ പി​ന്നീ​ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൈ​മാ​റും. പ്രാ​ർ​ഥ​ന, അ​ധ്യാ​പ​ക​രു​ടെ സ്നേ​ഹ ദീ​പാ​ർ​ച്ച​ന, വി​ശു​ദ്ധ മി​ൽ​ഡ്ര​ഡി​ന്‍റെ ജീ​വ ച​രി​ത്ര​വി​ത​ര​ണം, കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​വ​യും ഉ​ണ്ടാ​യി​രു​ന്നു.