ഉ​മ്മ​ൻ ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ൻ കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കും
Thursday, July 25, 2024 6:15 AM IST
ചാ​ത്ത​ന്നൂ​ർ: കേ​ര​ള​ത്തി​ലെ യു​വ​തീ യു​വാ​ക്ക​ളെ കാ​യി​ക മേ​ഖ​ല​യി​ൽ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ന് ഉ​മ്മ​ൻ​ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ൻ ക​ർ​മ പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കി​യ​താ​യി ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ.

ഉ​മ്മ​ൻ​ചാ​ണ്ടി അ​നു​സ്മ​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​ല്ലു​വാ​തു​ക്ക​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പ്, ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ന്‍റ് മ​ത്സ​രം, മ​റ്റ് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡു​ക​ൾ ചാ​ണ്ടി ഉ​മ്മ​ൻ വി​ത​ര​ണം ചെ​യ്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​തി​ൻ ക​ല്ലു​വാ​തു​ക്ക​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ഡോ. ​ന​ട​യ്ക്ക​ൽ ശ​ശി, യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ വ​ട്ട​ക്കു​ഴി​ക്ക​ൽ മു​ര​ളി, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​ഷ്ണു,

വി. ​അ​ന്ന​മ്മ ചാ​ക്കോ, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ദ​ർ​ശ് ഭാ​ർ​ഗ​വ​ൻ, വി​ജ​യ് പ​ര​വൂ​ർ, ബി​നോ​യ്‌ പൂ​യ​പ്പ​ള്ളി, മ​ഹി​ളാ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നീ​ന റെ​ജി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ആ​ശ, ഉ​ഷ രാ​ജേ​ന്ദ്ര​ൻ, ശ്രീ​ജി​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.