കൊ​ട്ടാ​ര​ക്ക​ര​യി​ൽ വി​ജി​ല​ൻ​സ് കോ​ട​തി: അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ച് അ​ഭി​ഭാ​ഷ​ക​ർ
Thursday, July 25, 2024 5:58 AM IST
കൊ​ട്ടാ​ര​ക്ക​ര : ഓ​ൾ ഇ​ന്ത്യാ ലാ​യേ​ഴ്സ് യൂ​ണി​യ​ൻ, ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ലാ​യേ​ഴ്സ് സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഭി​ഭാ​ഷ​ക​ർ ആ​ഹ്ളാ​ദ പ്ര​ക​ട​ന​വും യോ​ഗ​വും മ​ധു​ര വി​ത​ര​ണ​വും ന​ട​ത്തി.

വി​ജി​ല​ൻ​സ് കോ​ട​തി കൊ​ട്ടാ​ര​ക്ക​ര​യി​ൽ അ​നു​വ​ദി​ച്ച എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നും ധ​ന​കാ​ര്യ മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​നും അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ച്ചാണ് ആഹ്ലാദ പ്രകടനം നടത്തിയത്.

കൊ​ട്ടാ​ര​ക്ക​ര കോ​ർ​ട്ട് കോം​പ്ല​ക്സി​ൽ ന​ട​ന്ന യോ​ഗം എ​ഐ​എ​ൽ​യു സം​സ്ഥാ​ന ട്ര​ഷ​റ​ർ പി. ​അ​യി​ഷാ പോ​റ്റി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എ​എ​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ക​രീ​പ്ര ജെ. ​ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി.


ലാ​യേ​ഴ്സ് യൂ​ണി​യ​ൻ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഡി.​എ​സ് സോ​നു, മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എ​സ്.​ആ​ർ. ര​മേ​ശ്, സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി പി.​കെ. ജോ​ൺ​സ​ൻ, കാ​പ്പ​ക്സ് ബോ​ർ​ഡ് മെ​മ്പ​ർ സി. ​മു​കേ​ഷ്, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ.​എ​സ് ഷാ​ജി,

ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​കെ. ര​വീ​ന്ദ്ര​ൻ, ലാ​യേ​ഴ്സ് യൂ​ണി​യ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ​സ്. പു​ഷ്പാ ന​ന്ദ​ൻ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ. ​ന​ജി​മു​ദീ​ൻ, മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​രാ​യ സി.​പി. ശ​ര​ത്ച​ന്ദ്ര​ൻ നാ​യ​ർ, എ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.