ഫാം മെക്കനൈസേഷന്‍ പദ്ധതി; അപേക്ഷകള്‍ ക്ഷണിച്ചു
1453779
Tuesday, September 17, 2024 1:51 AM IST
കാസര്‍ഗോഡ്: കൃഷിവകുപ്പ് 2024-25 വാര്‍ഷികപദ്ധതിയുടെ ഭാഗമായി സപ്പോര്‍ട്ട് 5 ഫാം മെക്കനൈസേഷന്‍ പദ്ധതിയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കും കര്‍ഷക ഗ്രൂപ്പുകള്‍ക്കും കാര്‍ഷികയന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട സര്‍വീസ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.
കാര്‍ഷിക യന്ത്രങ്ങള്‍ റിപ്പയര്‍ ചെയ്യാനാഗ്രഹിക്കുന്ന വ്യക്തികള്‍ക്കും കര്‍ഷകർക്കും അപേക്ഷിക്കാം. ചെറിയ റിപ്പയറുകള്‍ക്കാവശ്യമായ സ്പെയര്‍പാര്‍ടുകളുടെ വില 1000 രൂപ വരെ പൂര്‍ണമായും സൗജന്യമായിരിക്കും.
മറ്റു റിപ്പയര്‍ പ്രവൃത്തികള്‍ നിബന്ധനകള്‍ക്ക് വിധേയമായി ആവശ്യമായ സ്പെയര്‍ പാര്‍ട്ടിസുകള്‍ ജിഎസ്ടി ബില്ല് പ്രകാരമുളള തുകയുടെ 25 ശതമാനം സബ്സിഡി (പരമാവധി 2500/ രൂപ) അനുവദിക്കും.
റിപ്പയര്‍ പ്രവൃത്തികള്‍ക്കാവശ്യമായ ലേബര്‍ ചാര്‍ജുകള്‍ക്ക് ജിഎസ്ടി ബില്ല് പ്രകാരമുള്ള തുകയുടെ 25 ശതമാനം സബ്സിഡിയും (പരമാവധി 1000/രൂപ) അനുവദിക്കും. ബാക്കി തുക കര്ഷകന് വഹിക്കണം. 2024-25 വര്‍ഷത്തില്‍ രണ്ടുഘട്ടമായി 12 സര്‍വീസ് ക്യാമ്പുകളാണ് കൃഷി അസി. എക്സിക്യുട്ടീവ് എന്‍ജിനിയര്‍ കാസര്‍ഗോഡ് കാര്യാലയത്തിന്റെ നേതൃത്വത്തില്‍ നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോമിനും അതതു കൃഷിഭവനുമായോ കൃഷി അസി.എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ കാര്യാലയത്തിലോ ബന്ധപ്പെടണം. ഫോണ്‍: 5496164408, 8747841883, 9567894020, 994641965.