പുല്ലൂര്‍: പുല്ലൂര്‍ ഗവ. യുപി സ്കൂളിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന പൂര്‍വവിദ്യാര്‍ഥി മഹാസംഗമം എഴുത്തുകാരന് കല്പറ്റ നാരായണന് ഉദ്ഘാടനം ചെയ്തു.
പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ ചെയര്‍മാനും ചിത്രകാരനുമായ രാജേന്ദ്രന് പുല്ലൂര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷന് മുഖ്യാതിഥിയായി. മുഖ്യാധ്യാപകന്‍ പി. ജനാര്ദ്ദനന്, ശശിധരന് കണ്ണാങ്കോട്ട്, ദിവാകരന് വിഷ്ണുമംഗലം, വാര്‍ഡ് മെംബര്‍ ടി.വി. കരിയന്‍, പിടിഎ പ്രസിഡന്റ് പി. ബാലകൃഷ്ണന്, മദര്‍ പിടിഎ പ്രസിഡന്റ് കെ. നിഷ, എസ്എംസി ചെയര്മാന് ഷാജി കൊടവല, സ്റ്റാഫ് സെക്രട്ടറി എം.വി. രവീന്ദ്രന്, എ.ടി. ശശി എന്നിവര്‍ പ്രസംഗിച്ചു.