അ​ഭി​ഭാ​ഷ​ക​രു​ടെ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ര്‍​ഹം: ആ​ര്‍​ഡി​ഒ സ്റ്റാ​ഫ് കൗ​ണ്‍​സി​ല്‍
Saturday, July 27, 2024 1:32 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ചേം​ബ​റി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി സ​ബ്ക​ള​ക്ട​ര്‍ സൂ​ഫി​യാ​ന്‍ അ​ഹ​മ്മ​ദി​നെ അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത ഹൊ​സ്ദു​ര്‍​ഗ് ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ക​രു​ടെ ന​ട​പ​ടി അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണെ​ന്ന് കാ​ഞ്ഞ​ങ്ങാ​ട് റ​വ​ന്യൂ ഡി​വി​ഷ​ണ​ല്‍ ഓ​ഫീ​സ് സ്റ്റാ​ഫ് കൗ​ണ്‍​സി​ല്‍ പ്ര​സ്താ​വി​ച്ചു.

മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​രു​ടെ ക്ഷേ​മ​വും സം​ര​ക്ഷ​ണ​വും 2007 നി​യ​മ പ്ര​കാ​രം മെ​യ്ന്‍റ​ന​ന്‍​സ് ട്രൈ​ബ്യൂ​ണ​ല്‍ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റാ​യ സ​ബ്ക​ള​ക്ട​ര്‍ ഇ​റ​ക്കി​യ ഒ​രു ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കു​ന്ന​തി​ല്‍ എ​തി​ര്‍​ക​ക്ഷി വീ​ഴ്ച വ​രു​ത്തി​യ​തി​നാ​ല്‍ പ്ര​സ്തു​ത ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ക്ഷി​യെ ഓ​ഫീ​സി​ല്‍ നോ​ട്ടീ​സ് ന​ല്‍​കി വി​ളി​പ്പി​ച്ച​ത്. പ​രാ​തി​ക്കാ​ര​നാ​യ മു​തി​ര്‍​ന്ന​പൗ​ര​ന്‍ ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന റോ​ഡ് സൗ​ക​ര്യം എ​തി​ര്‍​ക​ക്ഷി ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ത​ട​സ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സ​ബ് ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​ല്‍ തൃ​പ്ത​ന​ല്ലെ​ങ്കി​ല്‍ ബ​ന്ധ​പ്പെ​ട്ട ഫോ​റ​ത്തി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കേ​ണ്ട​തി​നു പ​ക​രം എ​തി​ര്‍​ക​ക്ഷി അ​ഭി​ഭാ​ഷ​ക​നെ നി​യോ​ഗി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ബ്ക​ള​ക്ട​ര്‍ വ​ക്കാ​ല​ത്ത് സ്വീ​ക​രി​ക്കാ​ന്‍ ത​യാ​റാ​കാ​തി​രു​ന്ന​ത്. ജൂ​ണി​യ​റാ​യ അ​ഭി​ഭാ​ഷ​ക​യോ​ട് സൗ​മ്യ​മാ​യ രീ​തി​യി​ല്‍ കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു​വെ​ങ്കി​ലും സ​ബ്ഡി​വി​ഷ​ണ​ല്‍ മ​ജി​സ്‌​ട്രേ​റ്റി​നെ നി​യ​മം പ​റ​ഞ്ഞ് ത​ട​സ​പ്പെ​ടു​ത്തു​ക​യാ​ണു​ണ്ടാ​യ​ത്.


സ​ബ്ക​ള​ക്ട​റു​ടെ ന​ട​പ​ടി​ക്കെ​തി​രെ ആ​ക്ഷേ​പം ഉ​ണ്ടെ​ങ്കി​ല്‍ നി​യ​മാ​നു​സൃ​തം ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന് പ​ക​രം അ​സ​ഭ്യം പ​റ​ഞ്ഞും ഗു​ണ്ടാ​യി​സം കാ​ണി​ച്ചും സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രെ സം​ഘ​ടി​ത​മാ​യി ചേ​ര്‍​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി സ​മ​ര്‍​ദ്ദ​ത്തി​ലാ​ക്കു​ന്ന ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ന​ട​പ​ടി അ​പ​ല​പ​നീ​യ​മാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ ആ​രോ​പി​ച്ചു.