ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി​യു​മാ​യി ഒ​ട​യം​ചാ​ൽ ഡൗ​ൺ ടൗ​ൺ റോ​ട്ട​റി ക്ല​ബ്
Saturday, July 27, 2024 1:32 AM IST
ഒ​ട​യം​ചാ​ൽ: ചി​റ്റി​ല​പ്പ​ള്ളി ഫൗ​ണ്ടേ​ഷ​നു​മാ​യി കൈ​കോ​ർ​ത്ത് ഭ​വ​ന​ര​ഹി​ത​ർ​ക്ക് വീ​ടു​ക​ൾ നി​ർ​മി​ച്ചു​ന​ല്കാ​ൻ ഒ​ട​യം​ചാ​ൽ ഡൗ​ൺ ടൗ​ൺ റോ​ട്ട​റി ക്ല​ബ്. ഇ​തി​നാ​വ​ശ്യ​മാ​യ സ്ഥ​ലം മു​ൻ പ്ര​സി​ഡ​ന്‍റ് ബി​നോ​യി കു​ര്യ​ൻ സൗ​ജ​ന്യ​മാ​യി ന​ൽ​കും. അ​ർ​ഹ​രാ​യ​വ​ർ​ക്ക് വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യം, വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ എ​ന്നി​വ​യും ഈ ​വ​ർ​ഷ​ത്തെ പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി സാ​ജു ജോ​സ്-​പ്ര​സി​ഡ​ന്‍റ്,

പ്ര​ശാ​ന്ത് വി.​ജോ​സ​ഫ്-​സെ​ക്ര​ട്ട​റി, കൃ​ഷ്ണ​ൻ കൊ​ട്ടോ​ടി-​ട്ര​ഷ​റ​ർ എ​ന്നി​വ​ർ സ്ഥാ​ന​മേ​റ്റു. സ്ഥാ​നാ​രോ​ഹ​ണ​ച്ച​ട​ങ്ങ് റോ​ട്ട​റി ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ നോ​മി​നി എം.​വി.​മോ​ഹ​ൻ​ദാ​സ് മേ​നോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബി​ന്‍റെ മു​ഖ​പ​ത്രി​ക സോ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​കെ.​രാ​ധാ​കൃ​ഷ്ണ​ൻ അ​സി.​ഗ​വ​ർ​ണ​ർ ത​മ്പാ​ന് കൈ​മാ​റി പ്ര​കാ​ശ​നം ചെ​യ്തു. വി​ല്യം​സ് ജോ​സ​ഫ്, രാ​ജേ​ഷ് കാ​മ​ത്ത്, വി.​വി.​ഹ​രീ​ഷ്, മു​കു​ന്ദ് പ്ര​ഭു, രാ​ജ​ൻ ആ​വ​ണി, ബേ​ബി കാ​മ​ലോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.