സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള കു​ടും​ബ​ങ്ങ​ൾ നാ​ടി​ന്‍റെ ആ​വ​ശ്യം: മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി
Saturday, July 27, 2024 1:32 AM IST
വെ​ള്ള​രി​ക്കു​ണ്ട്: സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും ദൈ​വ​വി​ശ്വാ​സ​വും കൈ​കോ​ർ​ത്തു പി​ടി​ച്ച കു​ടും​ബ​ങ്ങ​ളാ​ണ് നാ​ടി​ന്‍റെ ഐ​ശ്വ​ര്യ​മെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി പ​റ​ഞ്ഞു.

മ​ക്ക​ൾ അ​ന്യ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പ​ഠ​ന​ത്തി​നും ജോ​ലി​ക്കു​മാ​യി കു​ടി​യേ​റു​ന്ന മ​നോ​ഭാ​വം മാ​റാ​ന്‍ നാ​ട്ടി​ൽ​ത​ന്നെ ഉ​ന്ന​ത പ​ഠ​ന​ത്തി​നും ജോ​ലി​ക്കും സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ൽ സം​വി​ധാ​ന​ങ്ങ​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വെ​ള്ള​രി​ക്കു​ണ്ട് വീ​ന​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കു​ടും​ബ​കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളു​ടെ ഫൊ​റോ​ന​ത​ല സം​ഗ​മ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


ഫൊ​റോ​ന​യി​ലെ 10 ഇ​ട​വ​ക​ക​ളി​ൽ നി​ന്നാ​യി അ​റു​ന്നൂ​റി​ലേ​റെ ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ത്തു. മോ​ൺ.​ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മോ​ൺ.​സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി, റ​വ.​ഡോ.​ജോ​സ​ഫ് കാ​ക്ക​ര​മ​റ്റം എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ.​ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ളം സ്വാ​ഗ​ത​വും ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജോ​ഷ്ജോ ഒ​ഴു​ക​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.