മ​ഴ​യി​ലും കാ​റ്റി​ലും വൈ​ദ്യു​തി മേ​ഖ​ല​യ്ക്ക് ന​ഷ്ടം 16.51 കോ​ടി
Saturday, July 27, 2024 1:32 AM IST
കാ​സ​ര്‍​ഗോ​ഡ്: ഇ​ട​ത​ട​വി​ല്ലാ​തെ തു​ട​രു​ന്ന മ​ഴ​യും വീ​ശി​യ​ടി​ച്ച ചു​ഴ​ലി​ക്കാ​റ്റും ജി​ല്ല​യി​ലെ വൈ​ദ്യു​തി മേ​ഖ​ല​യ്ക്ക് ഉ​ണ്ടാ​ക്കി​യ​ത് 16.51 കോ​ടി രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം. എ​ച്ച്ടി ഫീ​ഡ​റു​ക​ളി​ല്‍ മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി​യ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ കാ​സ​ര്‍​ഗോ​ഡ്, കാ​ഞ്ഞ​ങ്ങാ​ട് ഡി​വി​ഷ​നു​ക​ളി​ലാ​യി എ​ല്ലാ​യി​ട​ത്തും വൈ​ദ്യു​തി മു​ട​ക്കം നേ​രി​ട്ടു. മൂ​ന്നു ല​ക്ഷ​ത്തി​ന​ടു​ത്ത് ഉ​പ​ഭോ​ക്താ​ക്ക​ളാ​ണ് കാ​റ്റ​ടി​ച്ച​തോ​ടെ ഇ​രു​ട്ടി​ലാ​യ​ത്.

രാ​ത്രി​യാ​ണ് ഫീ​ഡ​റു​ക​ള്‍ ത​ക​രാ​റി​ലാ​യ​തും ലൈ​നു​ക​ള്‍ പൊ​ട്ടി​വീ​ണ​തു​മാ​യ പ​രാ​തി​ക​ള്‍ വ​ലി​യ തോ​തി​ല്‍ എ​ത്തി​ത്തു​ട​ങ്ങി​യ​ത്. ജൂ​ണ്‍ മു​ത​ല്‍ 1046 ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റു​ക​ളി​ല്‍ വൈ​ദ്യു​തി എ​ത്തി​ക്കാ​നാ​വാ​ത്ത വി​ധം 223 ഹൈ​ടെ​ന്‍​ഷ​ന്‍ പോ​സ്റ്റു​ക​ളാ​ണ് ത​ക​ര്‍​ന്ന​ത്.

33 കെ​വി ലൈ​നു​ക​ള്‍​ക്കും 11 കെ​വി ലൈ​നു​ക​ള്‍​ക്കും വ്യാ​പ​ക​മാ​യ ത​ക​രാ​റു​ക​ള്‍ സം​ഭ​വി​ച്ചു. 2147 ലോ​ടെ​ന്‍​ഷ​ന്‍ പോ​സ്റ്റു​ക​ളും പൊ​ട്ടി​വീ​ണു.

6797 സ്ഥ​ല​ങ്ങ​ളി​ല്‍ ലൈ​നു​ക​ള്‍ മു​റി​ഞ്ഞു വീ​ണു.
എ​ല്ലാ​യി​ട​ത്തും ഒ​രു പോ​ലെ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ സം​ഭ​വി​ച്ച​ത് വൈ​ദ്യു​തി പു​നഃ​സ്ഥാ​പ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടേ​റി​യ​താ​ക്കു​ന്നു​ണ്ട്. അ​താ​തി​ട​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​യ ജീ​വ​ന​ക്കാ​രേ​യും ക​രാ​ര്‍ തൊ​ഴി​ലാ​ളി​ക​ളേ​യും മു​ഴു​വ​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​ണ്ട്. പൊ​ട്ടി വീ​ണ ലൈ​നു​ക​ളി​ല്‍ നി​ന്നു​മു​ള്ള അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി അ​വ​യി​ല്‍ വൈ​ദ്യു​തി ബ​ന്ധം ഇ​ല്ല എ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ട്.


തു​ട​ര്‍​ന്ന് ഹൈ​ടെ​ന്‍​ഷ​ന്‍ ഫീ​ഡ​റു​ക​ളി​ലേ​യും ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റു​ക​ളു​ടെ​യും വൈ​ദ്യു​തി വി​ത​ര​ണം ശ​രി​യാ​ക്കു​ന്ന​തി​നാ​യി മു​ന്‍​ഗ​ണ​ന ന​ല്‍​കും. ഒ​ട്ട​ന​വ​ധി പേ​ര്‍ ഒ​രേ​സ​മ​യം വി​ളി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് കൊ​ണ്ട് സെ​ക്ഷ​ന്‍ ഓ​ഫീ​സു​ക​ളി​ലെ ഫോ​ണ്‍ തി​ര​ക്കാ​വു​ന്ന​തി​നാ​ല്‍ വി​വ​ര​ങ്ങ​ള്‍ അ​റി​യാ​ന്‍ താ​മ​സം നേ​രി​ടു​ന്നു​ണ്ട്. ലൈ​ന്‍ പൊ​ട്ടി​വീ​ണ് അ​പ​ക​ട സാ​ധ്യ​ത​യു​ള്ള​തി​ന്‍റെ വി​വ​ര​ങ്ങ​ള്‍ 949601001 എ​ന്ന ഹോ​ട്ട് ലൈ​ന്‍ ന​മ്പ​റി​ലും കാ​സ​ര്‍​ഗോ​ഡ് ഇ​ല​ക്ട്രി​ക്ക​ല്‍ സ​ര്‍​ക്കി​ള്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂം ​ന​മ്പ​ര്‍ ആ​യ 9496100431 എ​ന്ന ന​മ്പ​റി​ലും അ​റി​യി​ക്കാം.
മ​റ്റു പ​രാ​തി​ക​ള്‍ 9496001912 എ​ന്ന ടോ​ള്‍​ഫ്രീ ന​മ്പ​റി​ലും അ​റി​യി​ക്കാ​ന്‍ സൗ​ക​ര്യ​മു​ണ്ട്. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യാ​ണ് വൈ​ദ്യു​തി​ത​ട​സ​ത്തി​നും സേ​വ​ന​ങ്ങ​ള്‍​ക്കു​ള്ള കാ​ല​താ​മ​സ​ത്തി​നും കാ​ര​ണം എ​ന്ന ബോ​ധ്യ​ത്തോ​ടെ വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ജീ​വ​ന​ക്കാ​രോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് കെ​എ​സ്ഇ​ബി​എ​ല്‍ അ​ഭ്യ​ര്‍​ഥി​ച്ചു.