കാ​ർ​ഗി​ൽ അ​നു​സ്മ​ര​ണം ന​ട​ന്നു
Saturday, July 27, 2024 1:32 AM IST
പാ​ലാ​വ​യ​ല്‍: സെ​ന്‍റ് ജോ​ൺ​സ് ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ​യും എ​ഡി​എ​സ്‌​യു​വി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ർ​ഗി​ൽ യു​ദ്ധ​വി​ജ​യ​ത്തി​ന്‍റെ ഇ​രു​പ​ത്ത​ഞ്ചാം വാ​ർ​ഷി​കാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

കാ​ർ​ഗി​ൽ യു​ദ്ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ചു​ണ്ട സ്വ​ദേ​ശി​യാ​യ ഹ​വി​ൽ​ദാ​ർ എം.​വി.​ഗി​രീ​ഷ് കു​മാ​റി​നെ ആ​ദ​രി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ.​മെ​ൻ​ഡ​ലി​ൻ മാ​ത്യു, എ​ഡി​എ​സ് യു ​ക​ൺ​വീ​ന​ർ മി​നി തോ​മ​സ്, സ്കൂ​ൾ ചെ​യ​ർ​മാ​ൻ സ​ഞ്ജ​യ് സു​നി​ൽ, ഫാ​ത്തി​മ ആ​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ എ​ൽ​സ യു​ദ്ധ​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ഓ​പ്പ​റേ​ഷ​ൻ വി​ജ​യ് വീ​ഡി​യോ അ​വ​ത​ര​ണ​വും യു​ദ്ധ​വി​രു​ദ്ധ സ​ന്ദേ​ശ​മു​ൾ​ക്കൊ​ള്ളു​ന്ന വാ​ർ​ത്ത​ക​ളു​ടെ​യും ചി​ത്ര​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു.