ചി​റ്റാ​രി​ക്കാ​ലി​ൽ സൗ​ജ​ന്യ ലീ​ഗ​ൽ എ​യ്ഡ് ക്ലി​നി​ക് തു​ട​ങ്ങി
Friday, July 26, 2024 1:40 AM IST
ചി​റ്റാ​രി​ക്കാ​ൽ: ഈ​സ്റ്റ്‌ എ​ളേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ​യും താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ് ക​മ്മി​റ്റി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ചി​റ്റാ​രി​ക്കാ​ലി​ൽ സൗ​ജ​ന്യ ലീ​ഗ​ൽ എ​യ്ഡ് ക്ലി​നി​ക് ആ​രം​ഭി​ച്ചു. ഹൊ​സ്ദു​ർ​ഗ് താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ജ​ഡ്ജ് പി.​എം.​സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ത​ർ​ക്ക​ങ്ങ​ൾ കോ​ട​തി​യി​ലെ​ത്തു​ന്ന​തി​നു മു​മ്പ് പ​രി​ഹ​രി​ക്കു​ക, നി​യ​മ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക, സൗ​ജ​ന്യ നി​യ​മ​സേ​വ​നം ന​ൽ​കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ലീ​ഗ​ൽ എ​യ്ഡ് ക്ലി​നി​ക്കി​ന്‍റെ ല​ക്ഷ്യം. അ​ഭി​ഭാ​ഷ​ക​ന്‍റെ​യും ലീ​ഗ​ൽ വൊ​ള​ന്‍റി​യ​റു​ടെ​യും സേ​വ​നം ഇ​വി​ടെ ല​ഭ്യ​മാ​യി​രി​ക്കും.

ച​ട​ങ്ങി​ൽ പ​ഞ്ച​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഫി​ലോ​മി​ന ജോ​ണി, സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ പ്ര​ശാ​ന്ത് സെ​ബാ​സ്റ്റ്യ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് കു​ത്തി​യ​തോ​ട്ടി​ൽ, ചി​റ്റാ​രി​ക്കാ​ൽ പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ രാ​ജീ​വ​ൻ വ​ലി​യ​വ​ള​പ്പി​ൽ, താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി പി.​വി.​മോ​ഹ​ന​ൻ, പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി വി.​ആ​ർ.​മ​നോ​ജ്‌, ലീ​ഗ​ൽ വോ​ള​ണ്ടി​യ​ർ എം.​അ​നി​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


പോ​ക്സോ നി​യ​മ​ത്തെ കു​റി​ച്ച് ഹൊ​സ്ദു​ർ​ഗ് ബാ​റി​ലെ അ​ഭി​ഭാ​ഷ​ക എ​ൻ.​പി.​സീ​മ ക്ലാ​സെ​ടു​ത്തു.

പ​ഴ​യ പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ലാ​ണ് ലീ​ഗ​ൽ എ​യ്ഡ് ക്ലി​നി​ക് പ്ര​വ​ർ​ത്തി​ക്കു​ക. ഫോ​ൺ: 8547040964, 9496424858.