ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് ജില്ലയ്ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ്: മ​ന്ത്രി ബി​ന്ദു
Friday, July 26, 2024 1:40 AM IST
കാ​സ​ര്‍​ഗോ​ഡ്:​ജി​ല്ല​യി​ലെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ച്ച് ന​ല്‍​കു​ന്ന​തി​നും പ്ര​ത്യേ​ക പാ​ക്കേ​ജ് മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ആ​ര്‍.​ബി​ന്ദു.

കാ​സ​ര്‍​ഗോ​ഡ് ഗ​വ.​കോ​ള​ജി​ല്‍ ന​വീ​ക​രി​ച്ച ജി​യോ​ള​ജി മ്യൂ​സി​യ​ത്തി​ന്‍റെ​യും റോ​ക്ക് ഗാ​ര്‍​ഡ​ന്‍റെ​യും ഉ​ദ്ഘാ​ട​ന​വും എ​ന്‍​എ​സ്എ​സ് വൊ​ള​ന്‍റിയ​ര്‍​മാ​ര്‍ എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് ന​ല്‍​കു​ന്ന കി​യോ​സ്‌​കു​ക​ളു​ടെ താ​ക്കോ​ല്‍​ദാ​ന​വും നി​ര്‍​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.


ജി​ല്ല​യി​ല്‍ വ്യ​ത്യ​സ്ത​മാ​യ കോ​ഴ്സു​ക​ള്‍ ല​ഭ്യ​മാ​ക്കി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് മം​ഗ​ളു​രു​വി​നെ ആ​ശ്ര​യി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ആ​ശ്വാ​സ​മാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.