കു​ഴ​ല്‍​ക്കി​ണ​ര്‍ അ​പ​ക​ട​ങ്ങ​ളി​ലെ ജീ​വ​ന്‍​ര​ക്ഷാ​ദൗ​ത്യ​ത്തി​ന് ഉ​പ​ക​ര​ണ​വു​മാ​യി എ​ല്‍​ബി​എ​സ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍
Thursday, July 25, 2024 1:53 AM IST
കാ​സ​ര്‍​ഗോ​ഡ്: കു​ഴ​ല്‍​ക്കി​ണ​ര്‍ അ​പ​ക​ട​ങ്ങ​ളി​ലെ ജീ​വ​ന്‍​ര​ക്ഷാ​ദൗ​ത്യ​ത്തി​ന് ബോ​ര്‍​വെ​ല്‍ സ​ര്‍​വൈ​ല​ന്‍​സ് ആ​ന്‍​ഡ് റെ​സ്‌​ക്യൂ​വിം​ഗ് റോ​വ​ര്‍ ഉ​പ​ക​ര​ണം വി​ക​സി​പ്പി​ച്ചെ​ടു​ത്ത് കാ​സ​ര്‍​ഗോ​ഡ് എ​ല്‍​ബി​എ​സ് എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍.

ഇ​ല​ക്ട്രോ​ണി​ക്സ് ആ​ന്‍​ഡ് ക​മ​യൂി​ക്കേ​ഷ​ന്‍ എ​ന്‍​ജി​നി​യ​റിം​ഗ് വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ളാ​യ ദ​ശ​ര​ഥ് നാ​രാ​യ​ണ​ന്‍, മ​ഹി​മ പ​ങ്ക​ജാ​ക്ഷ​ന്‍, സി.​ഷൈ​ന, ശ്ര​ദ്ധ ബാ​ബു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഉ​പ​ക​ര​ണം വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. അ​ധ്യാ​പ​ക​ന്‍ ഡോ.​പി.​എ​സ്.​ബൈ​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഗ​വേ​ഷ​ണം.

ബോ​ര്‍​വെ​ല്ലി​ല്‍ അ​ക​പ്പെ​ട്ട കു​ട്ടി​ക​ളെ ര​ക്ഷി​ക്കു​ന്ന​തി​നാ​യി രൂ​പ​ക​ല്‍​പ​ന ചെ​യ്ത റോ​വ​ര്‍ ആ​ണി​ത്. അ​പ​ക​ടം ന​ട​ന്ന കു​ഴ​ല്‍ കി​ണ​റി​നു​ള്ളി​ലേ​ക്ക് ഒ​രു മോ​ട്ടോ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ റോ​വ​റി​നെ ക​ട​ത്തി​വി​ടു​ക​യും ഈ ​റോ​വ​റി​ല്‍ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന കാ​മ​റ, ടെ​മ്പ​റേ​ച്ച​ര്‍ സെ​ന്‍​സ​ര്‍, ഗ്യാ​സ് സെ​ന്‍​സ​ര്‍, അ​ള്‍​ട്രാ​സോ​ണി​ക് സെ​ന്‍​സ​ര്‍ എ​ന്നി​വ വ​ഴി കു​ഴ​ല്‍ കി​ണ​റി​ന്‍റെ താ​പ​നി​ല, കു​ഴ​ലി​നു​ള്ളി​ലെ വ്യ​ത്യ​സ്ത വാ​ത​ക​ങ്ങ​ള്‍, എ​ത്ര ആ​ഴ​ത്തി​ലാ​ണ് കു​ട്ടി ഉ​ള്ള​ത് എ​ന്നീ വി​വ​ര​ങ്ങ​ള്‍ ക​മ്പ്യൂ​ട്ട​റി​ലൂ​ടെ​യോ, മൊ​ബൈ​ല്‍ ഫോ​ണി​ലൂ​ടെ​യോ മ​ന​സി​ലാ​ക്കു​ക​യും ചെ​യ്യും.


തു​ട​ര്‍​ന്ന് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കു​ട്ടി​യു​മാ​യി മൈ​ക്കി​ലൂ​ടെ ബ​ന്ധ​പ്പെ​ടാ​ന്‍ സാ​ധി​ക്കു​ക​യും റോ​വ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഒ​രു പ്ലാ​റ്റ്ഫോം കു​ട്ടി കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​തി​ന്റെ അ​ടി​യി​ല്‍ എ​ത്തി​ക്കു​ക​യും പ്ലാ​റ്റ്ഫോം വി​ക​സി​പ്പി​ച്ച് കു​ട്ടി​യു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കി​യ​തി​നു ശേ​ഷം കൃ​ത്രി​മ ക​രം ഉ​പ​യോ​ഗി​ച്ച് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ കു​ട്ടി​യെ മു​ക​ളി​ലോ​ട്ട് വലിച്ചെടു​ത്ത് ര​ക്ഷ​പ്പെ​ടു​ത്തു​ക​യും ചെ​യ്യും.ഇ​ങ്ങ​നെ​യാ​ണ് ഉ​പ​ക​ര​ണം പ്ര​വ​ര്‍​ത്തി​ക്കു​ക.​എ.​പി.​ജെ.​അ​ബ്ദു​ള്‍ ക​ലാം സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ സെ​ന്‍റ​ര്‍ ഫോ​ര്‍ എ​ന്‍​ജി​നി​യ​റിം​ഗ് റി​സ​ര്‍​ച്ച് ആ​ന്‍​ഡ് ഡെ​വ​ല​പ്മെന്‍റിന്‍റെ 18,000 രൂ​പ ധ​ന​സ​ഹാ​യ​വും ഈ ​പ്രോ​ജ​ക്ടി​ന് ല​ഭി​ച്ചു.