ക​യ​ർ ഭൂ​വ​സ്ത്ര​ത്തിൽ അണിഞ്ഞൊ​രു​ങ്ങി തോ​ടു​ക​ളും വ​ര​മ്പു​ക​ളും
Wednesday, July 24, 2024 1:43 AM IST
പ​ന​ത്ത​ടി: പ​ന​ത്ത​ടി, കോ​ടോം-​ബേ​ളൂ​ർ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 2600 മീ​റ്റ​ർ നീ​ള​ത്തി​ൽ തോ​ടു​ക​ൾ​ക്കും വ​ര​മ്പു​ക​ൾ​ക്കും ഭൂ​വ​സ്ത്ര​മ​ണി​യി​ച്ചു. മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. തോ​ടു​ക​ൾ, വ​യ​ൽ വ​ര​മ്പു​ക​ൾ തു​ട​ങ്ങി മ​ൺ ​ക​യ്യാ​ല​ക​ൾ വ​രെ സം​ര​ക്ഷി​ക്കാ​ൻ പ്ര​കൃ​തി​ക്കി​ണ​ങ്ങു​ന്ന​ത് ക​യ​ർ ഭൂ​വ​സ്ത്രം എ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ക​യ​ർ വ്യ​വ​സാ​യ​ത്തി​ന് പു​തി​യൊ​രു ഉ​ണ​ർ​വ് ന​ൽ​കു​ന്ന​താ​ണ് ഈ ​പ​ദ്ധ​തി.

പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​പ​ന​ത്ത​ടി കാ​ർ​ത്യാ​നി​അ​മ്മ​യു​ടെ ക​വു​ങ്ങി​ൻ തോ​ട്ട​ത്തി​ലെ തോ​ട് വ​ര​മ്പു​ക​ളി​ൽ വി​രി​ച്ച ക​യ​ർ ഭൂ​വ​സ്ത്ര പ്ര​വൃ​ത്തി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഇ​മ്പ​ശേ​ഖ​ർ നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ല​ക്ഷ്മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന പ്ര​സാ​ദ്, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ പി.​എം. കു​ര്യാ​ക്കോ​സ്, എം. ​പ​ദ്മ​കു​മാ​രി, ര​ജ​നി കൃ​ഷ്ണ​ൻ, ല​ത അ​ര​വി​ന്ദ​ൻ, സു​പ്രി​യ ശി​വ​ദാ​സ്, അ​രു​ൺ രം​ഗ​ത്തു​മ​ല, രാ​ധ സു​കു​മാ​ര​ൻ, കെ.​കെ. വേ​ണു​ഗോ​പാ​ൽ, എ​ൻ. വി​ൻ​സ​ന്‍റ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജോ​സ​ഫ് എം. ​ചാ​ക്കോ, ജോ​യി​ന്‍റ് ബി​ഡി​ഒ കെ.​ജി. ബി​ജു കു​മാ​ർ, പ​ന​ത്ത​ടി കൃ​ഷി ഓ​ഫീ​സ​ർ അ​രു​ൺ ജോ​സ്, സി​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​മ​തി​യ​മ്മ, വി.​വി. ആ​തി​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.