സ​ണ്ണി​യു​ടെ കു​ടും​ബ​ത്തി​ന് ആ​ദ്യ​ഗ​ഡു സ​ഹാ​യ​ധ​നം കൈ​മാ​റി
Wednesday, July 24, 2024 1:43 AM IST
ചി​റ്റാ​രി​ക്കാ​ൽ: തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ടെ ക​ട​ന്ന​ൽ​ക്കൂ​ട്ട​ത്തി​ന്‍റെ കു​ത്തേ​റ്റ് മ​രി​ച്ച ക​ർ​ഷ​ക​ൻ ത​യ്യേ​നി​യി​ലെ വേ​ളൂ​ർ സ​ണ്ണി​യു​ടെ കു​ടു​ബ​ത്തി​ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ധ​ന​സ​ഹാ​യ​ത്തി​ന്‍റെ ആ​ദ്യ​ഗ​ഡു​വാ​യി ഒ​രു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ഡി​എ​ഫ്ഒ കെ.​അ​ഷ്റ​ഫ് ഭാ​ര്യ ലി​സി​ക്ക് കൈ​മാ​റി.
ര​ണ്ടു​ല​ക്ഷം രൂ​പ​യു​ടെ അ​ടി​യ​ന്തി​ര സ​ഹാ​യം അ​നു​വ​ദി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ത​ല​ശേ​രി പി​ഡ​ബ്ല്യു​ഡി ഗ​സ്റ്റ് ഹൗ​സി​ൽ വ​നം​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​നെ ചെ​ന്നു​ക​ണ്ട ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ത​ല​ശേ​രി അ​തി​രൂ​പ​ത ഭാ​ര​വാ​ഹി​ക​ളെ മ​ന്ത്രി അ​റി​യി​ച്ചി​രു​ന്നു. സ​ണ്ണി​യു​ടെ വീ​ട്ടി​ലെ​ത്തി​യാ​ണ് ചെ​ക്ക് കൈ​മാ​റി​യ​ത്.

ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഫി​ലോ​മി​ന ജോ​ണി, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ പ്ര​ശാ​ന്ത് പാ​റേ​ക്കു​ടി​യി​ൽ, കെ.​കെ.​മോ​ഹ​ന​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് കു​ത്തി​യ​തോ​ട്ടി​ൽ, ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ത​ല​ശേ​രി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് വെ​ളി​യ​ത്ത്, ത​യ്യേ​നി ഇ​ട​വ​ക വി​കാ​രി ഫാ.​തോ​മ​സ് മേ​ന​പ്പാ​ട്ടു​പ​ടി​ക്ക​ൽ, പു​ളി​ങ്ങോം ഇ​ട​വ​ക വി​കാ​രി ഫാ.​അ​ഗ​സ്റ്റി​ൻ പാ​ണ്ട്യ​മ്മാ​ക്ക​ൽ, ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ചെ​റു​പു​ഴ ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ.​തോ​മ​സ് പൂ​വ​ൻ​പു​ഴ, അ​തി​രൂ​പ​ത സെ​ക്ര​ട്ട​റി​മാ​രാ​യ ഷി​ജി​ത് തോ​മ​സ് കു​ഴു​വേ​ലി​ൽ, ജോ​സ​ഫ് കെ.​എ.​കൊ​ച്ചു​കു​ന്ന​ത്ത് പ​റ​മ്പി​ൽ, ജ​യിം​സ് ഇ​മ്മാ​നു​വേ​ൽ, സു​രേ​ഷ് ജോ​ർ​ജ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, തോ​മാ​പു​രം മേ​ഖ​ല പ്ര​സി​ഡ​ന്‍റ് സാ​ജു പ​ടി​ഞ്ഞാ​റേ​ട്ട്, ആ​ന്‍റോ തെ​രു​വം​കു​ന്നേ​ൽ, മോ​ളി മ​ഞ്ഞ​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.