ഓ​ണാ​ഘോ​ഷ​ത്തി​ന് ചെ​ണ്ടു​മ​ല്ലി​പ്പൂ​ക്ക​ളൊ​രു​ക്കാ​ൻ മ​ണ്ഡ​പം സെ​ന്‍റ് ജോ​സ​ഫ് എ​യു​പി സ്കൂ​ൾ
Wednesday, July 24, 2024 1:43 AM IST
മ​ണ്ഡ​പം: ഓ​ണാ​ഘോ​ഷ​ത്തി​നു​വേ​ണ്ടി അ​മി​ത​വി​ല​യ്ക്ക് പൂ​ക്ക​ൾ വാ​ങ്ങു​ന്ന​തി​നു പ​ക​രം സ്വ​ന്ത​മാ​യി പൂ​ക്ക​ൾ വി​ള​യി​ച്ചെ​ടു​ക്കാ​ൻ മ​ണ്ഡ​പം സെ​ന്‍റ് ജോ​സ​ഫ് എ​യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ.
സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും പി​ടി​എ​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സ്കൂ​ൾ പ​രി​സ​ര​ത്ത് ചെ​ണ്ടു​മ​ല്ലി കൃ​ഷി ആ​രം​ഭി​ച്ച​ത്.


മാ​നേ​ജ​ർ ഫാ.​തോ​മ​സ് കീ​ഴാ​ര​ത്തി​ൽ, മു​ഖ്യാ​ധ്യാ​പി​ക എ.​ഡി.​ഡെ​യ്സി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് മാ​രൂ​ർ എന്നിവർ സംബന്ധിച്ചു. അ​ധ്യാ​പ​ക​രാ​യ ജ​യ​ൻ പി.​ജോ​ൺ, പ്രെ​റ്റി മ​രി​യ ജോ​സ്, അ​നു അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​രും കു​ട്ടി​ക​ൾ​ക്കൊ​പ്പം ചെ​ണ്ടു​മ​ല്ലി തൈ​ക​ൾ ന​ട്ടു.