ബ​ന്ത​ടു​ക്ക വൈ​എം​സി​എ കു​ടും​ബ​സം​ഗ​മം
Wednesday, July 24, 2024 1:43 AM IST
പ​ടു​പ്പ്: ബ​ന്ത​ടു​ക്ക വൈ​എം​സി​എ പു​തി​യ അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യും ഉ​ന്ന​ത വി​ജ​യി​ക​ളാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള അ​നു​മോ​ദ​ന​വും കു​ടും​ബം​ഗ​വും സം​ഘ​ടി​പ്പി​ച്ചു. പ​ടു​പ്പ് വൈ​എം​സി​എ ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി സം​സ്ഥാ​ന വൈ​സ് ചെ​യ​ര്‍​മാ​ന്‍ മാ​നു​വ​ല്‍ കു​റി​ച്ചി​ത്താ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ന്ത​ടു​ക്ക വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ജോ​യി ക​ള​രി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ടു​പ്പ് സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് പാ​മ്പ​ക്ക​ല്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പു​തി​യ അം​ഗ​ങ്ങ​ള്‍​ക്ക് സ​ബ് റീ​ജി​യ​ണ്‍ ചെ​യ​ര്‍​മാ​ന്‍ സ​ണ്ണി മാ​ണി​ശേ​രി പ്ര​തി​ജ്ഞാ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. സ​ബ് റീ​ജി​യ​ണ്‍ വൈ​സ്‌​ചെ​യ​ര്‍​മാ​ന്‍ അ​ജീ​സ് പ​റ​യി​ടം, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ബൈ​ജു ചാ​ത്തം​പു​ഴ​ക്ക​ല്‍, യു​വ​താ സം​ഘം പ്ര​സി​ഡ​ന്‍റ് ജോ​യി ക​ല്ലു​മാ​ടി​ക്ക​ല്‍, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സാ​ജു മ​ട​ത്തും​കു​ടി, ശോ​ഭ ത​ട​ത്തി​ല്‍, യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ബു തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.