ചാ​ന്ദ്ര ദി​നാ​ഘോ​ഷം നടത്തി
Tuesday, July 23, 2024 1:51 AM IST
ചി​റ്റാ​രി​ക്കാ​ൽ: തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ​യ​ൻ​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചാ​ന്ദ്ര​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്വി​സ്, റോ​ക്ക​റ്റ് മാ​തൃ​ക​യു​ടെ നി​ർ​മാ​ണം, ച​ന്ദ്ര​നി​ൽ നി​ന്നൊ​രു ക​ത്ത്, ബ​ഹി​രാ​കാ​ശ​യാ​ത്രാ അ​നു​ഭ​വ വി​വ​ര​ണം, കൊ​ളാ​ഷ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി. ചാ​ന്ദ്ര​യാ​ൻ യാ​ത്രി​ക​രു​ടെ യാ​ത്രാ​നു​ഭ​വം, സു​നി​താ വി​ല്യം​സി​ന്‍റെ ബ​ഹി​രാ​കാ​ശ അ​നു​ഭ​വം, കു​ട്ടി​ക​ളെ കാ​ണാ​നെ​ത്തി​യ ച​ന്ദ്ര​നും ന​ക്ഷ​ത്ര​ങ്ങ​ളും, സൗ​ര​യൂ​ഥം സ്കി​റ്റ്, റോ​ക്ക​റ്റ് വി​ക്ഷേ​പ​ണ പ​രീ​ക്ഷ​ണം എ​ന്നീ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു. മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ർ ദി​വ്യ ചാ​ന്ദ്ര​ദി​ന സ​ന്ദേ​ശം ന​ല്കി. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഫാ. ​ജി​ജോ, സ​യ​ൻ​സ് ക്ല​ബ്‌ സെ​ക്ര​ട്ട​റി മി​നി​മോ​ൾ സേ​വ്യ​ർ, അ​ധ്യാ​പ​ക​രാ​യ ബി​ന്ദു ജോ​സ​ഫ്, നി​ഷ സെ​ബാ​സ്റ്റ്യ​ൻ വി​ദ്യാ​ർ​ഥി​ക​ളാ​യ ദി​യ എ​ലി​സ​ബ​ത്ത്, അ​ന്ന റോ​സ്, ജി​പ്സ തെ​രേ​സ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.

മ​ണ്ഡ​പം: സെ​ന്‍റ് ജോ​സ​ഫ് എ​യു​പി സ്കൂ​ളി​ൽ ചാ​ന്ദ്ര​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ൾ ല​ഘു നാ​ട​കം അ​വ​ത​രി​പ്പി​ച്ചു. മു​ഖ്യാ​ധ്യാ​പി​ക എ.​ഡി. ഡെ​യ്സി, അ​ധ്യാ​പ​ക​രാ​യ അ​നു അ​ല​ക്സാ​ണ്ട​ർ, പ്രെ​റ്റി മ​രി​യ ജോ​സ്, ജ​യ​ൻ പി. ​ജോ​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.

വ​ള്ളി​ക്ക​ട​വ്: സെ​ന്‍റ് സാ​വി​യോ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ ന​ട​ന്ന ചാ​ന്ദ്ര​ദി​നാ​ച​ര​ണം പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​യ മ​രി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. സൗ​ര​യൂ​ഥ സ്കി​റ്റ് അ​വ​ത​രി​പ്പി​ച്ചു. അ​ധ്യാ​പ​ക​രാ​യ അ​നു, ദീ​പ, സി​സ്റ്റ​ർ അ​ലാ​ൺ​സ്, വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ൻ​സ് മ​രി​യ, ആ​ൻ മ​രി​യ, അ​ൻ​സ ഫി​ലോ, കീ​ർ​ത്ത​ന​കൃ​ഷ്ണ, ജൊ​ഹാ​ന സാ​ബു, പി.​എ​സ്. അ​ർ​ഷ, ആ​ര്യ​ന​ന്ദ ശ്രീ​പാ​ർ​വ​തി, മെ​റി​ൻ മ​രി​യ, ഷാ​മി​ന, സാ​ന്ദ്ര​മ​രി​യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.


വെ​ള്ള​രി​ക്കു​ണ്ട്: ക​രു​വ​ള്ള​ട​ക്കം ജോ​സ​ഫ്സ് യു​പി സ്കൂ​ളി​ൽ ചാ​ന്ദ്ര​ദി​നാ​ഘോ​ഷം മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ർ റെ​ജീ​ന മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ആ​ൽ​ഫ്ര​ഡ് തോ​മ​സ് സ​ന്ദേ​ശം ന​ൽ​കി. ഉ​പ​ഗ്ര​ഹ​ങ്ങ​ളു​ടെ​യും റോ​ക്ക​റ്റു​ക​ളു​ടെ​യും മോ​ഡ​ലു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു. ചാ​ന്ദ്ര​ദി​ന ക​വി​ത, സം​ഘ​ഗാ​നം, ക​ഥ എ​ന്നി​വ അ​വ​ത​രി​പ്പി​ച്ചു. സ​യ​ൻ​സ് ക്ല​ബ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​വി. റോ​ബ​ർ​ട്ട് ന​ന്ദി പ​റ​ഞ്ഞു.

മാ​ല​ക്ക​ല്ല്: സെ​ന്‍റ് മേ​രീ​സ് എ​യു​പി സ്കൂ​ളി​ൽ ന​ട​ന്ന ചാ​ന്ദ്ര​ദി​നാ​ഘോ​ഷം മു​ഖ്യാ​ധ്യാ​പ​ക​ൻ എം.​എ. സ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. നീ​ൽ ആം​സ്ട്രോം​ഗി​ന്‍റെ ക​ഥ, ചാ​ന്ദ്ര​ദി​ന ചു​മ​ർ​പ​ത്രി​ക, മൂ​ൺ കോ​ർ​ണ​ർ, ചാ​ന്ദ്ര​ദി​ന ക്വി​സ്, സ്കൂ​ൾ ഗാ​യ​ക സം​ഘ​ത്തി​ന്‍റെ ചാ​ന്ദ്ര​ദി​ന സം​ഗീ​ത ശി​ൽ​പം എ​ന്നി​വ അ​ര​ങ്ങേ​റി. സ​യ​ൻ​സ് ക്ല​ബ് ക​ൺ​വീ​ന​ർ ആ​ഷ്‌​ലി ജോ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. ശാ​സ്ത്ര അ​ധ്യാ​പ​ക​രാ​യ അ​ന്ന തോ​മ​സ്, ജ​യ്സി ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.