പ്ര​ഫ. രാ​ജേ​ന്ദ്ര പി​ലാ​ങ്ക​ട്ട ഉ​ത്ക​ല്‍ യൂ​ണി​വേ​ഴ്സി​റ്റി എം​എം​ടി​ടി​സി അം​ഗം
Tuesday, July 23, 2024 1:51 AM IST
പെ​രി​യ: കേ​ര​ള കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല ബ​യോ​കെ​മി​സ്ട്രി ആ​ന്‍​ഡ് മോ​ളി​ക്യു​ലാ​ര്‍ ബ​യോ​ള​ജി വി​ഭാ​ഗം പ്ര​ഫ​സ​ര്‍ ഡോ. ​രാ​ജേ​ന്ദ്ര പി​ലാ​ങ്ക​ട്ട​യെ ഉ​ത്ക​ല്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ മാ​ള​വ്യ മി​ഷ​ന്‍ ടീ​ച്ച​ര്‍ ട്രെ​യി​നിം​ഗ് സെ​ന്‍റ​ര്‍ (എം​എം​ടി​ടി​സി) അ​ക്കാ​ദ​മി​ക് അ​ഡ്വൈ​സ​റി ക​മ്മി​റ്റി അം​ഗ​മാ​യി യു​ജി​സി ചെ​യ​ര്‍​മാ​ന്‍ നാ​മ​നി​ര്‍​ദേ​ശം ചെ​യ്തു. ര​ണ്ടു​വ​ര്‍​ഷ​മാ​ണ് കാ​ലാ​വ​ധി.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന സെ​ന്‍റ​ര്‍, അ​ധ്യാ​പ​ക പ​രി​ശീ​ല​ന​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ക, അ​ധ്യാ​പ​ക​രി​ല്‍ നേ​തൃ​ത്വ​പ​ര​മാ​യ ക​ഴി​വു​ക​ള്‍ വ​ള​ര്‍​ത്തു​ക എ​ന്നി​വ​യും ല​ക്ഷ്യ​മി​ടു​ന്നു. ബ​ദി​യ​ഡു​ക്ക പി​ലാ​ങ്ക​ട്ട സ്വ​ദേ​ശി​യാ​യ ഡോ. ​രാ​ജേ​ന്ദ്ര നി​ല​വി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ സ്റ്റു​ഡ​ന്‍റ്സ് വെ​ല്‍​ഫെ​യ​ര്‍ ഡീ​നാ​ണ്. സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ വൈ​റോ​ള​ജി ലാ​ബി​ല്‍ ന​ട​ന്ന കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യി​രു​ന്നു.