റോ​ഡി​ലേ​ക്ക് മ​രം പൊ​ട്ടി വീ​ണു; കു​ന്നും​കൈ​യി​ൽ ഗ​താ​ഗ​തം സ്തം​ഭി​ച്ചു
Tuesday, July 23, 2024 1:51 AM IST
കു​ന്നും​കൈ: മ​രം പൊ​ട്ടി​വീ​ണ് കു​ന്നും​കൈ-​ചി​റ്റാ​രി​ക്കാ​ൽ റോ​ഡി​ൽ ഒ​രു മ​ണി​ക്കൂ​ർ ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ഒ​ഴി​വാ​യ​ത് വ​ൻ​ദു​ര​ന്തം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ കു​ന്നും​കൈ പാ​ല​ത്തി​നു​സ​മീ​പം അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തി​യി​രു​ന്ന വ​ട്ട മ​ര​മാ​ണ് റോ​ഡി​ലേ​ക്ക് വീ​ണ​ത്. ഇ​തോ​ടെ തി​ര​ക്കേ​റി​യ റോ​ഡി​ൽ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.

ഈ ​മ​ര​ത്തി​ന് സ​മീ​പം ധാ​രാ​ളം വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​താ​ണ്, വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ക​ളി​ൽ വീ​ഴാ​തെ മ​രം പ​കു​തി ഭാ​ഗ​ത്ത് നി​ന്ന് പൊ​ട്ടി വീ​ണ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ല്ല. വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തി​ൽ വൈ​ദ്യു​ത തൂ​ണു​ക​ൾ ത​ക​രു​ക​യും വൈ​ദ്യു​തി മ​ട​ങ്ങു​ക​യും ചെ​യ്തു. ചി​റ്റാ​രി​ക്കാ​ൽ പോ​ലീ​സും പെ​രി​ങ്ങോം ഫ​യ​ർ ഫോ​ഴ്സി​ലെ റെ​സ്ക്യൂ ടീ​മും എ​ത്തി റോ​ഡി​ലേ​ക്ക് വീ​ണു കി​ട​ന്ന മ​രം വെ​ട്ടി​മാ​റ്റി​യ ശേ​ഷ​മാ​ണ് ഗ​താ​ഗ​കു​രു​ക്ക് അ​ഴി​ഞ്ഞ​ത്. ടൗ​ണി​ലെ വ്യാ​പാ​രി​ക​ളും ഡ്രൈ​വ​ർ​മാ​രും നാ​ട്ടു​കാ​രും കൂ​ടെ രം​ഗ​ത്ത് ഇ​റ​ങ്ങി​യ​ത് കൂ​ടു​ത​ൽ സ​ഹാ​യ​ക​മാ​യി.


നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും സ്‌​കൂ​ൾ ബ​സു​ക​ളും വ​ഴി​യാ​ത്ര​ക്കാ​രും ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ന് സ​മീ​പം എ​പ്പോ​ഴും വീ​ഴാം എ​ന്ന നി​ല​യി​ൽ ഭീ​ഷ​ണി​യാ​യി​രു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ച് മാ​റ്റി​യി​ല്ല​ങ്കി​ൽ വ​ലി​യ അ​പ​ക​ട​മാ​യി​രി​ക്കും സം​ഭ​വി​ക്കു​ക​യെ​ന്ന് അ​ധി​കൃ​ത​രെ വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും പ​ല​വ​ട്ടം അ​റി​യി​ച്ച​താ​ണ്. ഭീ​ഷ​ണി​യാ​യി കി​ട​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം അ​ധി​കൃ​ത​ർ ചെ​വി​കൊ​ണ്ടി​ല്ല​ങ്കി​ൽ വീ​ണ്ടും ഇ​തു​പോ​ലു​ള്ള അ​പ​ക​ട​ങ്ങ​ൾ​ക്ക് സാ​ക്ഷി​യാ​കേ​ണ്ടി വ​രു​മെ​ന്ന് നാ​ട്ടു​കാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

അ​തി​നി​ട​യി​ൽ കു​ന്നും​കൈ ഇ​റ​ക്ക​ത്തി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ​ത് ഭീ​തി ഉ​ള​വാ​ക്കി​യെ​ങ്കി​ലും വാ​ഹ​നം ഓ​ടി​ച്ച ആ​ൾ പ​രു​ക്കി​ല്ലാ​തെ ര​ക്ഷ​പെ​ട്ട​ത് ആ​ശ്വാ​സ​മാ​യി.