സ്‌​കൂ​ള്‍​ ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു
Monday, July 22, 2024 10:16 PM IST
കാ​ഞ്ഞ​ങ്ങാ​ട്: സ്‌​കൂ​ള്‍ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്കി​ന്‍റെ പി​ന്‍​സീ​റ്റ് യാ​ത്ര ചെ​യ്ത മ​ര​പ്പ​ണി​ക്കാ​ര​ന്‍ മ​രി​ച്ചു. ക​രി​ന്ത​ളം ന​രി​മാ​ളം സ്വ​ദേ​ശി​യും പ​ള്ളി​ക്ക​ര കൂ​ട്ട​ക്ക​നി കാ​ട്ടാ​മ്പ​ള്ളി ജം​ഗ്ഷ​ന് സ​മീ​പം താ​മ​സ​ക്കാ​ര​നു​മാ​യ കെ.​എം.​ച​ന്ദ്ര​ന്‍ (60) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 9.30 ഓ​ടെ കൊ​ള​വ​യ​ല്‍ കാ​റ്റാ​ടി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ജോ​ലി​ക്കാ​യി സു​ഹൃ​ത്ത് രാ​വ​ണേ​ശ്വ​ര​ത്തെ മു​ര​ളി​ക്കാ​പ്പം യാ​ത്ര ചെ​യ്യു​മ്പോ​ള്‍ അ​ജാ​നൂ​ര്‍ ക്ര​സ​ന്‍റ് സ്‌​കൂ​ള്‍ ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.


ബൈ​ക്കി​ല്‍​നി​ന്നു തെ​റി​ച്ചു​വീ​ണ ച​ന്ദ്ര​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ല​ളി​ത. മ​ക്ക​ള്‍: പ്ര​ജീ​ഷ്, ല​ജീ​ഷ്, മ​നീ​ഷ. മ​രു​മ​ക്ക​ള്‍: ര​ഹി​മ, ധ​ന്യ, ഹ​രീ​ഷ് (ത​ച്ച​ങ്ങാ​ട്).