എ​ൻ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സോ​ഫ്റ്റ്‌​വേ​ർ പു​റ​ത്തി​റ​ക്കി
Sunday, July 21, 2024 7:38 AM IST
കാ​ഞ്ഞ​ങ്ങാ​ട്: നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം (​എ​ൻ​എ​സ്എ​സ്) യൂ​ണി​റ്റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്‌​റു കോ​ള​ജി​ലെ ക​ംപ്യൂട്ട​ർ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​ക്കി​യ സോ​ഫ്റ്റ്‌​വേ​ർ പു​റ​ത്തി​റ​ക്കി. കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി എ​ൻ​എ​സ്എ​സ് സം​സ്ഥാ​ന ഓ​ഫീ​സ​ർ ഡോ.​ആ​ർ.​എ​ൻ.​അ​ൻ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

‌ക​ംപ്യൂട്ട​ർ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ കീ​ർ​ത്ത​ന രാ​ജ്, ശ​ര​ത് എ​ന്നി​വ​രാ​ണ് സോ​ഫ്റ്റ്‌​വേ​ർ ത​യാ​റാ​ക്കി​യ​ത്. ച​ട​ങ്ങി​ൽ എ​ൻ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന, ജി​ല്ല, മേ​ഖ​ല ത​ല​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള അ​നു​മോ​ദ​ന​വും അ​ധ്യ​യ​ന​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പും ന​ട​ന്നു. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സ്റ്റു​ഡ​ന്‍റ് സ​ർ​വീ​സ​സ് ഡ​യ​റ​ക്ട​ർ ഡോ.​ന​ഫീ​സ ബേ​ബി ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ.​വി.​മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


കോ​ള​ജ് മാ​നേ​ജ​ർ കെ.​രാ​മ​നാ​ഥ​ൻ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ വി.​വി​ജ​യ​കു​മാ​ർ, ഡോ.​കെ.​വി​നീ​ഷ് കു​മാ​ർ, എ.​സു​മ​ല​ത, എ​ൻ​എ​സ്എ​സ് സം​സ്ഥാ​ന അ​വാ​ർ​ഡ് ജേ​താ​വാ​യ പ​യ്യ​ന്നൂ​ർ കോ​ള​ജ് അ​ധ്യാ​പ​ക​ൻ കെ.​വി.​സു​ജി​ത്, ക​ംപ്യൂട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി എ.​വി.​മി​ഥു​ൻ, അ​ധ്യാ​പി​ക പി.​എ​ൻ.​ര​മ്യ, അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ സി.​ആ​ൽ​വി​ൻ, അ​നാ​മി​ക ജ​യ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.