അ​ള​വു​തൂ​ക്ക വ​കു​പ്പ് പി​ഴ​യീ​ടാ​ക്കി​യ​ത് 44.36 ല​ക്ഷം
Sunday, July 21, 2024 7:38 AM IST
കാ​സ​ർ​ഗോ​ഡ്: അ​ള​വു​തൂ​ക്ക നി​യ​ന്ത്ര​ണ വ​കു​പ്പ് 2023-2024 സാ​മ്പ​ത്തി​ക വ​ര്‍​ഷം ജി​ല്ല​യി​ല്‍ വി​വി​ധ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ആ​കെ 1,424 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും 44.36 ല​ക്ഷം പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു. അ​ള​വ് തൂ​ക്ക നി​യ​ന്ത്ര​ണ വ​കു​പ്പ് പാ​ക്കേ​ജ്ഡ് ക​മ്മോ​ഡി​റ്റീ​സ് റൂ​ള്‍​സി​ന്‍റെ ലം​ഘ​ന​ത്തി​ന് മാ​ത്ര​മാ​യി 168 കേ​സു​ക​ള്‍ ക​ണ്ടെ​ത്തി 18.41 ല​ക്ഷം പി​ഴ ഇ​ടാ​ക്കി.


ജി​ല്ല​യി​ല്‍ ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നു വ​രു​ന്ന പാ​ല്‍ പാ​ക്ക​റ്റു​ക​ള്‍​ക്കും പാ​ലു​ത്പ​ന്ന​ങ്ങ​ള്‍​ക്കും അ​ധി​ക​വി​ല ഈ​ടാ​ക്കു​ന്നു എ​ന്ന വി​വ​ര​ത്തെ തു​ട​ര്‍​ന്ന് അ​ള​വ് തൂ​ക്ക നി​യ​ന്ത്ര​ണ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ആ​റു കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു.