വീ​ടി​ന​ക​ത്ത് വ​യോ​ധി​ക​ന്‍ ഇ​ടി​മി​ന്ന​ലേ​റ്റ് മ​രി​ച്ചു
Saturday, May 25, 2024 10:17 PM IST
കാ​സ​ര്‍​ഗോ​ഡ്: വീ​ടി​ന​ക​ത്ത് ഇ​രി​ക്കു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​ന്‍ ഇ​ടി​മി​ന്ന​ലേ​റ്റ് മ​രി​ച്ചു. ബെ​ള്ളൂ​രി​ലെ ഗം​ഗാ​ധ​ര റൈ (78) ​ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 10 മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ശ​ക്തി​യേ​റി​യ ഇ​ടി​മി​ന്ന​ലി​ല്‍ വീ​ട്ടി​ലെ വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ള്‍ പൊ​ട്ടി​ത്തെ​റി​ച്ചു. ഭ​ക്ഷ​ണം ക​ഴി​ഞ്ഞ് ക​സേ​ര​യി​ലി​രി​ക്കു​ക​യാ​യി​രു​ന്ന ഗം​ഗാ​ധ​ര റൈ ​താ​ഴേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ മു​ള്ളേ​രി​യ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ ബേ​ബി. മ​ക്ക​ള്‍: ശ്രീ​നി​വാ​സ്, സു​ജ​യ, സു​പ്രി​യ.