പ്ര​തി​ഷേ​ധ​ജ്വാ​ല തീർത്തു
Saturday, May 18, 2024 12:45 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ക്രി​മി​ന​ലു​ക​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ള്‍ ഭ​യ​ന്ന് വീ​ടു​ക​ളി​ല്‍ പോ​ലും കി​ട​ന്നു​റ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത കു​ഞ്ഞു​ങ്ങ​ളു​ടേ​യും ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ അ​ശ്ര​ദ്ധ മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ളു​ടേ​യും ക​ണ്ണീ​രി​ല്‍ കു​തി​ര്‍​ന്ന നാ​ടാ​യി കേ​ര​ളം മാ​റു​മ്പോ​ള്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ ഉ​ല്ല​സി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ റോ​മാ​സാ​മ്രാ​ജ്യം ക​ത്തി​യെ​രി​യു​മ്പോ​ള്‍ വീ​ണ വാ​യി​ച്ച നീ​റോ ച​ക്ര​വ​ര്‍​ത്തി​ക്ക് തു​ല്യ​നാ​ണെ​ന്ന് കെ​പി​സി​സി സെ​ക്ര​ട്ട​റി എം.​അ​സി​നാ​ര്‍.
ഒ​ഴി​ഞ്ഞ​വ​ള​പ്പി​ലെ പെ​ണ്‍​കു​ട്ടി​ക്ക് നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി​യെ ക​ണ്ടെ​ത്തു​ന്ന​തി​ല്‍ കാ​ല​താ​മ​സം വ​രു​ത്തു​ന്ന​തി​നെ​തി​രെ ജ​വ​ഹ​ര്‍ ബാ​ല​മ​ഞ്ച് ജി​ല്ലാ ക​മ്മി​റ്റി ന​ട​ത്തി​യ പ്ര​തി​ഷേ​ധ ജ്വാ​ല ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ ഷി​ബി​ന്‍ ഉ​പ്പി​ലി​ക്കൈ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.


ജ​വ​ഹ​ര്‍ ബാ​ല​മ​ഞ്ച് സം​സ്ഥാ​ന കോ​ഓ​ഡി​നേ​റ്റ​ര്‍ വി.​വി.​നി​ഷാ​ന്ത്, കെ.​പി.​മോ​ഹ​ന​ന്‍, കെ.​കെ.​ബാ​ബു സി​ജോ അ​മ്പാ​ട്ട്, കെ.​പി.​ബാ​ല​കൃ​ഷ്ണ​ന്‍, രേ​ഖ ര​തീ​ഷ്, ര​ജി​ത രാ​ജ​ന്‍, എം.​കു​ഞ്ഞി​കൃ​ഷ്ണ​ന്‍, ഒ.​വി.​പ്ര​ദീ​പ്, സു​ജി​ത് പു​തു​ക്കൈ, പാ​ടി​യി​ല്‍ ബാ​ബു, ന​വ​നീ​ത് ച​ന്ദ്ര​ന്‍, സ​നീ​ഷ മ​യ്യി​ച്ച എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ശ​ബ​രി​നാ​ഥ് കോ​ടോ​ത്ത് സ്വാ​ഗ​ത​വും രാ​ഹു​ല്‍ ഒ​ഴി​ഞ്ഞ​വ​ള​പ്പ് ന​ന്ദി​യും പ​റ​ഞ്ഞു.