കു​മ്പ​ള​യി​ല്‍ ഒ​രു​ വ​ര്‍​ഷ​ത്തി​നി​ടെ 12 ക​വ​ര്‍​ച്ച​ക​ള്‍
Tuesday, April 9, 2024 7:37 AM IST
കു​മ്പ​ള: ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ കു​മ്പ​ള പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ന​ട​ന്ന​ത് 12 ക​വ​ര്‍​ച്ച​ക​ള്‍. ക​വ​ര്‍​ച്ച​ക​ള്‍ പെ​രു​കു​ന്ന​ത് പൊ​ലീ​സി​ന് ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കു​ക​യാ​ണ്. ഇ​വി​ട​ങ്ങ​ളി​ല്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ പ്ര​തി​ക​ളെ പ​റ്റി ഒ​രു സൂ​ച​ന പോ​ലും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

കു​മ്പ​ള​യി​ല്‍ മാ​ത്രം ഒ​ന്ന​ര വ​ര്‍​ഷ​ത്തി​നി​ടെ ആ​റ് ക​ട​ക​ളി​ലും ര​ണ്ടു വീ​ടു​ക​ളി​ലു​മാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്. കു​മ്പ​ള സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ക​ട്ട​ത്ത​ടു​ക്ക, പു​ത്തി​ഗെ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കോ​ഴി​ക്ക​ട​ക​ള​ട​ക്കം അ​ഞ്ചു ക​ട​ക​ളി​ലും ക​വ​ര്‍​ച്ച ന​ട​ന്നു.

പു​ത്തി​ഗെ​യി​ല്‍ ഒ​രു വീ​ട്ടി​ല്‍ നി​ന്ന് 9 ചാ​ക്ക് അ​ട​ക്ക ക​വ​ര്‍​ന്ന​തി​ന് ശേ​ഷം ഇ​ത് ക​ട​ത്തി കൊ​ണ്ടു​പോ​കാ​ന്‍ വേ​ണ്ടി സ​മീ​പ​ത്തെ വീ​ട്ടി​ല്‍ നി​ര്‍​ത്തി​യി​ട്ട ടെ​മ്പോ​യും ക​വ​ര്‍​ന്നു. ഇ​തു​വ​രെ ടെ​മ്പോ​യോ പ്ര​തി​ക​ളെ​യോ ക​ണ്ടെ​ത്താ​നാ​യി​ല്ല. എ​ട്ടു മാ​സം മു​മ്പ് മു​ഗു​വി​ല്‍ വീ​ട് കു​ത്തി​ത്തു​റ​ന്ന് പ​ണ​വും സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും ക​വ​രു​ക​യു​ണ്ടാ​യി.


ഒ​രു മാ​സ​ത്തി​നി​ടെ കു​മ്പ​ള​യി​ല്‍ ര​ണ്ട് വീ​ടു​ക​ളി​ലാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്. ഒ​രു മാ​സം മു​മ്പ് ശാ​ന്തി​പ്പ​ള്ള​ത്ത് താ​മ​സി​ക്കു​ന്ന സു​ബൈ​റി​ന്റെ വീ​ടി​ന്‍റെ വാ​തി​ല്‍ ത​ക​ര്‍​ത്ത് സ്വ​ര്‍​ണ ബി​സ്‌​ക​റ്റും ആ​ഭ​ര​ണ​ങ്ങ​ളു​മ​ട​ക്കം 20 പ​വ​ന്‍ സ്വ​ര്‍​ണ​വും ക​റ​ന്‍​സി​യു​മാ​ണ് ക​വർന്ന​ത്. 12 ക​വ​ര്‍​ച്ച​ക​ള്‍ ന​ട​ന്നി​ട്ടും പ്ര​തി​ക​ളെ പ​റ്റി സൂ​ച​ന ല​ഭി​ക്കാ​ത്ത​ത് പോ​ലീ​സി​ന് ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കു​ന്നു.