പ​ന​ങ്ങാ​ട് പാ​ട​ശേ​ഖ​ര​ത്തി​ൽ കൊ​യ്ത്തു​ത്സ​വം ന​ട​ത്തി
Wednesday, February 21, 2024 5:45 AM IST
അ​ട്ടേ​ങ്ങാ​നം: കോ​ടോം ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പ​ന​ങ്ങാ​ട് പാ​ട​ശേ​ഖ​ര​ത്തി​ല്‍ 15 വ​ര്‍​ഷ​മാ​യി ത​രി​ശി​ട്ടി​രു​ന്ന ര​ണ്ടേ​ക്ക​ർ സ്ഥ​ല​ത്ത് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും കൃ​ഷി​വ​കു​പ്പി​ന്‍റെ​യും പി​ന്തു​ണ​യോ​ടെ ഒ​രു​മ ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ ന​ട​ത്തി​യ നെ​ല്‍​ക്കൃ​ഷി​യു​ടെ കൊ​യ്ത്തു​ത്സ​വം ക​ള​ക്ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ദാ​മോ​ദ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ര​ജ​നി കൃ​ഷ്ണ​ന്‍, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ശൈ​ല​ജ, കൃ​ഷി​വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ രാ​ഘ​വേ​ന്ദ്ര, ജി​ല്ലാ പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ മി​നി പി. ​ജോ​ണ്‍, കോ​ടോം ബേ​ളൂ​ർ കൃ​ഷി ഓ​ഫീ​സ​ര്‍ കെ.​വി. ഹ​രി​ത, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മ​ട്ട ത്രി​വേ​ണി നെ​ല്‍​വി​ത്താ​ണ് കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ച്ച​ത്.