കോൺക്രീറ്റ് മിക്സിംഗ് റോഡിലേക്ക് മറിഞ്ഞു
1541612
Friday, April 11, 2025 1:37 AM IST
തളിപ്പറമ്പ്: ചിറവക്ക് പട്ടുവം റോഡിൽ കോൺക്രീറ്റ് മിക്സിംഗ് റോഡിലേക്ക് മറിഞ്ഞ് ഗതാഗതം ദുസഹമായി. ഇന്നലെ രാവിലെ ചിറവക്ക് ലൂർദ് ഹോസ്പിറ്റലിനു സമീപം പട്ടുവം റോഡിലായിരുന്നു സംഭവം.
കോൺക്രീറ്റ് മിക്സിംഗ് വാഹനത്തിൽ നിന്ന് മറിഞ്ഞ കോൺക്രീറ്റ് മിക്സിംഗ് വെള്ളമാണ് ഗതാഗത തടസമുണ്ടാക്കിയത്. റോഡ് പണിക്കായി കൊണ്ടുപോകുന്ന വാഹനത്തിൽ നിന്നാണ് ഇത് റോഡിലേക്ക് മറിഞ്ഞത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പ് അഗ്നിരക്ഷാ സേന പമ്പ് ചെയ്തും റോഡിൽ കട്ടപിടിച്ചുനിന്ന കോൺക്രീറ്റ് മിക്സ് അടക്കമുള്ളവ കോരി മാറ്റിയും ഗതാഗത തടസം ഒഴിവാക്കി.
റോഡ് നിർമാണ കരാർ ഏറ്റെടുത്ത കമ്പനി കോൺക്രീറ്റ് മിക്സിംഗ് ഗതാഗതം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതിനാൽ പലയിടത്തും റോഡിൽ കോൺക്രീറ്റ് കട്ട പിടിച്ച് അപകട സാഹചര്യം നിലനിൽക്കുന്നുണ്ട്.