കെ.എം. മാണി അസാമാന്യ വ്യക്തിത്വത്തിന് ഉടമ: ഫാ. ജോസഫ് കാവനാടി
1541295
Thursday, April 10, 2025 12:54 AM IST
എടൂർ: രാഷ്ട്രീയ നേതാവ്, നിയമസഭാ സമാജികൻ, ഭരണാധികാരി എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച അസാമന്യ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു കെ.എം. മാണിയെന്ന് ഇൻഫാം ദേശീയ ജനറൽ സെക്രട്ടറി ഫാ. ജോസഫ് കാവനാടി. കെ.എം.മാണിയുടെ ആറാം ചരമവാർഷികദിനാചരണം എടൂർ മൈത്രീഭവനിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരള നിയമസഭയിൽ തുടർച്ചയായി അമ്പത് വർഷം സമാജികനായി ജനസേവനം ചെയ്ത കെ.എം. മാണി കർഷകത്തൊഴിലാളി പെൻഷൻ, റബർ സബ്സിഡി, സാമൂഹ്യ ജലസേചന പദ്ധതി, വെളിച്ച വിപ്ലവം തുടങ്ങി നിരവധി ജനക്ഷേമ പരിപാടികളിലൂടെ കേരളം കണ്ട ഏറ്റവും വലിയ കർഷക സ്നേഹിയും ഭരണാധികാരി ആയിരുന്നുവെന്നും ഫാ. ജോസഫ് കാവനാടി പറഞ്ഞു.
ബയോമൗണ്ടൻ പ്രൊഡ്യൂസേഴ്സ് കമ്പനി മാനേജിംഗ് ഡയറക്ടർ ഫാ. ബെന്നി നിരപ്പേൽ അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പ്രസിഡന്റ് കെ.വേലായുധൻ മുഖ്യപ്രഭാഷണം നടത്തി. കത്തോലിക്ക കോൺഗ്രസ് രൂപതാ വൈസ് പ്രസിഡന്റ് ബെന്നിച്ചൻ മഠത്തിനകം, ഏബ്രഹാം പാരിക്കാപ്പള്ളി, മുൻ ജില്ലാ പഞ്ചായത്തംഗം തോമസ് വർഗീസ്, ബോസ് കൊച്ചുമല, ഔസേപ്പച്ചൻ തുണ്ടത്തിൽ, അധ്വാനവർഗ സിദ്ധാന്ത പഠന വേദി ചെയർമാൻ പി.ടി.ജോസ്, സെക്രട്ടറി വിൽസൺ കാവുങ്കൽഎന്നിവർ പ്രസംഗിച്ചു. എടൂർ മൈത്രീഭവന അംഗങ്ങളോടൊപ്പം ഉച്ച ഭക്ഷണവും ഉണ്ടായിരുന്നു.