വൈൽഡ് ലൈഫ് ഓഫീസിലേക്ക് യുഡിഎഫ് മാർച്ച് നടത്തി
1541595
Friday, April 11, 2025 12:45 AM IST
ഇരിട്ടി: മലയോര മേഖലയിലെ കർഷകരും, ആദിവാസികളും നേരിടുന്ന വന്യമൃഗ ആക്രമണം ഉൾപ്പെ ടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി വൈൽഡ് ലൈഫ് വാർഡന്റെ കാര്യാലയത്തിലേക്ക് മാർച്ചിൽ പ്രതിഷേധം ഇരമ്പി. തുടർന്നു നടന്ന ധർണ കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യുഅധ്യക്ഷത വഹിച്ചു.
നേതാക്കളായ അബ്ദുൾ കരീം ചേലേരി, മാർട്ടിൻ ജോർജ്ജ്, സി.എ. അജീർ, ഇല്ലിക്കൽ ആഗസ്തി, ജോസ് പരിയാരം, സതീഷ് കുമാർ, ടി.വി. മോഹനൻ, പി.കെ. ജനാർദനൻ, ഇബ്രാഹീം മുണ്ടേരി, അൻസാരി തില്ലങ്കേരി, എം.പി. മുഹമ്മദലി, ചന്ദ്രൻ തില്ലങ്കേരി, ലിസി ജോസഫ്, പി.എ നസീർ, ജൂബിലി ചാക്കോ, കെ.വി. ഫിലോമിന, ടി.എൻ.കെ. ഖാദർ, ഇ.പി. ഷംസുദ്ദീൻ, തോമസ് വക്കത്താനം, പി. സുനിൽകുമാർ, വി. മോഹനൻ, ചാക്കോ പലക്കലോടി തുടങ്ങിയവർ പ്രസംഗിച്ചു.