ഹാർവെസ്റ്റ്-റിജോയ്സിന് ചെറുപുഴയിൽ തുടക്കമായി
1541587
Friday, April 11, 2025 12:44 AM IST
ചെറുപുഴ: ജീസസ് യൂത്ത് കാസർഗോഡ് സർവീസ് ടീം നേതൃത്വം നൽകുന്ന ഹാർവെസ്റ്റ് - റിജോയ്സ് പ്രോഗ്രാമിന് ചെറുപുഴ സെന്റ് മേരീസ് പാരിഷ് ഹാളിൽ തുടങ്ങി. മൂന്നു ദിവസങ്ങളായി നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഫൊറോന വികാരി ഫാ.ഫിലിപ്പ് ഇരുപ്പക്കാട്ട് നിർവഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ബോഡ് വിൻ അട്ടാറയ്ക്കൽ അധ്യക്ഷത വഹിച്ചു. എബിൻ താനിക്കൽ, ജീസസ് യൂത്ത് കാസർഗോഡ് സോണൽ കോ-ഓർഡിനേറ്റർ ജോർജ് സ്കറിയാ, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ബൈജു ജോസഫ് കുന്നുംപുറത്ത് എന്നിവർ പ്രസംഗിച്ചു.
ഏഴു മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന 450 ഓളം കുട്ടികൾ പ്രോഗ്രാമിൽ പങ്കെടുക്കുന്നുണ്ട്. ഏഴു മുതൽ ഒൻപതു വരെ ക്ലാസുകളിലെ കുട്ടികൾക്കുള്ളതാണ് റിജോയ്സ് പ്രോഗ്രാം.10, 11, 12 ക്ലാസുകളിലെ കുട്ടികൾ ഹാർവെസ്റ്റ് പ്രോഗ്രാമിലുമാണ് പങ്കെടുക്കുന്നത്. എബിൻ പാലാവയൽ, സാന്ദ്ര കരിവേടകം, അലൻ മാലക്കല്ല് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രോഗ്രാം ടീം, ഷൈനി ചെറുപുഴയുടെ നേതൃത്വത്തിലുള്ള ടീൻസ് ടീം, ജോയിച്ചൻ ചിറ്റാരിക്കാൽ നേതൃത്വം നൽകുന്ന എൽഡേഴ്സ് ടീം, ബെന്നി ചിറ്റാരിക്കാൽ നേതൃത്വം നൽകുന്ന ഫാമിലി ടീം, ദിലീപ് കമ്പല്ലൂർ, ബിജു ഒടയംചാൽ എന്നീ ആനിമേറ്റേഴ്സുമാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. ഹാർവെസ്റ്റ് - റിജോയിസ് പ്രോഗ്രാം നാളെ സമാപിക്കും.