വിധ്വംസക ശക്തികളെ കേന്ദ്ര സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നു: വിപിൻ ജോസഫ്
1541586
Friday, April 11, 2025 12:44 AM IST
ഇരിട്ടി: ന്യൂനപക്ഷ വിദ്വേഷവും ഹിംസയും കൊണ്ടു മാത്രം നിലനിൽക്കുന്ന വിധ്വംസക ശക്തികളെ കേന്ദ്ര സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കെസിവൈഎം സംസ്ഥാന സെക്രട്ടറി വിപിൻ ജോസഫ്.
മധ്യപ്രദേശിലെ ജബല്പൂരില് മലയാളി വൈദികര്‍ ഉള്‍പ്പെടെയുള്ള ക്രൈസ്തവ സംഘത്തിന് നേരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച് കെസിവൈഎം തലശേരി അതിരൂപത കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അതിരൂപത പ്രസിഡന്റ് ജോയൽ പുതുപ്പറന്പിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ.അഖിൽ മുക്കുഴി മുഖ്യപ്രഭാഷണം നടത്തി.
മനോജ് എം. കണ്ടത്തിൽ, ബിബിൻ വിൽസൺ, റോണിറ്റ് തോമസ്, അനൽ സാബു, ജിൻസ്.കെ. ജോസ് എന്നിവർ പ്രസംഗിച്ചു.