ചെറുപുഷ്പ മിഷൻ ലീഗ് ഹൈബ്രിഡ് ക്യാമ്പ് നടത്തി
1541588
Friday, April 11, 2025 12:44 AM IST
പയ്യാവൂർ: ചെറുപുഷ്പ മിഷൻ ലീഗ് (സിഎംഎൽ) കണ്ണൂർ റീജണിന്റെ ആഭിമുഖ്യത്തിൽ മടമ്പം മേഖലയിൽ സംഘടിപ്പിച്ച ജി-നെറ്റ് ഹൈബ്രിഡ് ക്യാമ്പ് പയ്യാവൂർ സെന്റ് ആൻസ് പള്ളിയിൽ നടന്നു. "ലോകത്തിന്റെ വലയിൽ നിന്ന് ക്രിസ്തുവിന്റെ വലയിലേക്കും വയലിലേക്കും' എന്ന ആദർശവാക്യത്തോടെ വ്യക്തിത്വ വികസനം, സാമൂഹ്യ അവബോധം എന്നിവ വളർത്തുന്നതിനായി സംഘടിപ്പിച്ച ഹൈബ്രിഡ് ക്യാമ്പ് മടമ്പം ലൂർദ് മാതാ ഫൊറോന വികാരി ഫാ. സജി മെത്താനത്ത് ഉദ്ഘാടനം ചെയ്തു.
സിഎംഎൽ കണ്ണൂർ റീജൺ ഡയറക്ടർ ഫാ. സിബിൻ കൂട്ടക്കല്ലുങ്കൽ, വൈസ് ഡയറക്ടർ സിസ്റ്റർ തെരേസ എസ്വിഎം, പ്രസിഡന്റ് ബിനീത് അടിയായിപ്പള്ളിൽ, ഓർഗനൈസർ സോനു ചെട്ടിക്കത്തോട്ടം, സെക്രട്ടറി അലക്സ് കരിമ്പിൽ, വൈസ് പ്രസിഡന്റ് സനില, ജോയിന്റ് സെക്രട്ടറി ജെസിക്ക, മേഖലാ ഡയറക്ടർ ഫാ. ബിബിൻ അഞ്ചെമ്പിൽ, വൈസ് ഡയറക്ടർ സിസ്റ്റർ ക്രിസ്റ്റീന എസ്വിഎം, ജി-നെറ്റ് ടീം ക്യാപ്റ്റൻ നിബിൻ, ടീമംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. മടമ്പം ഫൊറോനയിലെ എല്ലാ ഇടവകകളിൽ നിന്നുമായി മുന്നൂറിലേറെ അംഗങ്ങൾ പങ്കെടുത്തു.