വീട്ടിൽ കയറി മർദിച്ചതിന്റെ മനോവിഷമത്തിൽ യുവതി എലിവിഷം കഴിച്ചു; യുവാവിനെതിരേ കേസ്
1541585
Friday, April 11, 2025 12:44 AM IST
കണ്ണൂർ: യുവാവ് വീട്ടിൽ കയറി മർദിച്ചതിനെ തുടർന്നുള്ള മനോവിഷമത്തിൽ എലിവിഷം കഴിച്ച യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ സിറ്റി കാഞ്ഞിരയിൽ വാടക വീട്ടിൽ താമസിക്കുന്ന നീലേശ്വരം തൈക്കടപ്പുറം സ്വദേശിനിയെയാണ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട കണ്ണൂർ കക്കാട് സ്വദേശി വിനീതാണ് മാരകായുധമായ വാളുമായെത്തി അക്രമം നടത്തിയത്. യുവതി മകനും അമ്മക്കുമൊപ്പം താമസിക്കുന്ന കാഞ്ഞിരയിലെ വീട്ടിൽ അതിക്രമിച്ച് കയറി മർദിക്കുകയും ടി വി ഉൾപ്പെടെ ഗൃഹോപകരണങ്ങൾ തല്ലി തകർക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം.
സ്നേഹ ബന്ധത്തിൽ നിന്ന് യുവതി പിൻമാറിയതാണ് സംഭവത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു.