അമ്മയുടെ കുഴിമൂടൽ ചടങ്ങ് നടക്കാനിരിക്കെ യുവാവ് തൂങ്ങിമരിച്ച നിലയിൽ
1541527
Thursday, April 10, 2025 10:05 PM IST
കണ്ണൂർ: അമ്മയുടെ കുഴിമൂടൽ ചടങ്ങ് നടക്കാനിരിക്കെ യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കാപ്പാട് പെരിങ്ങളായി ശിശുമന്ദിരത്തിന് സമീപം പുത്തൻ പുരയിൽ പി.മനോജിനെയാണ്(45) ഇന്നലെ പുലർച്ചെ വീടിന്റെ മുകളിലത്തെ നിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ട് ദിവസം മുന്പ് മനോജിന്റെ അമ്മയായ മാധുരി മരിച്ചിരുന്നു. ഇതേത്തുടർന്ന് മനോജ് കടുത്ത മനോവിഷമത്തിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്നലെ അമ്മയുടെ കുഴിമൂടൽ ചടങ്ങ് നടത്താനായി ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് മനോജിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അവിവാഹിതനാണ്. സഹോദരങ്ങൾ: ഭാനു ദാസ്, മഞ്ജുള.