ഗൃഹനാഥൻ ട്രെയിൻതട്ടി മരിച്ച നിലയിൽ
1541526
Thursday, April 10, 2025 10:05 PM IST
പഴയങ്ങാടി: ഗൃഹനാഥനെ ട്രെയിൻ തട്ടിമരിച്ച നിലയിൽ കണ്ടെത്തി. വെങ്ങര മുട്ടത്തെ ടൈലറും വെങ്ങര ഇടത്തിൽ വയലിലെ ചിറയിൽ ജനാർദനനാണ്(78) മരിച്ചത്.
ഇന്നലെ രാവിലെ ഏഴോടെയാണ് വെങ്ങര റെയിൽവേ ഗേറ്റിനും കത്തിവാൾ ഗേറ്റിനു ഇടയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്. അനുജൻ വയലപ്ര അണിയക്കര ശ്രീ പൂമാല ഭഗവതി ക്ഷേത്രം കൈവിളക്കുകാരനായ ദാമോദരൻ കഴിഞ്ഞ മാസം 24 ആണ് മരിച്ചത്.
വെങ്ങരയിലെ പരേതനായ കൊട്ടൻ-മീനാക്ഷി ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ കാർത്യായനി. മകൾ: റീന (മാട്ടൂൽ).സഹോദരങ്ങൾ: പ്രേമ, പരേതനായ കൃഷ്ണൻ.