ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
1541611
Friday, April 11, 2025 1:37 AM IST
നെല്ലിക്കുറ്റി: കേരളോദയ വായനശാല, ചെറിയ അരീക്കമല ഗവ. ആയുർവേദ ഡിസ്പെൻസറി, ഏരുവേശി പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്കരണ സെമിനാറും നെല്ലിക്കുറ്റി കേരളോദയ വായനശാലാ ഹാളിൽ നടന്നു. ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്തു.
ആരോഗ്യ, വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പൗളിൻ തോമസ് അധ്യക്ഷത വഹിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തംഗം സോജൻ കാരാമയിൽ, പഞ്ചായത്തംഗം ഷീജ ഷിബു, ടോമി ചാമക്കാലായിൽ, സാവിയോ ഇടയാടിയിൽ എന്നിവർ പ്രസംഗിച്ചു. ചെറിയ അരീക്കമല ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർമാരായ ഡോ. മുംതാസ്, ഡോ. പി.വി. സലിം എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി.